ഉത്തർപ്രദേശിൽ ആദ്യ മരണം; കോവിഡിന് കീഴടങ്ങിയത് 25 കാരൻ 

ഉത്തർപ്രദേശിൽ ആദ്യ മരണം; കോവിഡിന് കീഴടങ്ങിയത് 25 കാരൻ 
ഉത്തർപ്രദേശിൽ ആദ്യ മരണം; കോവിഡിന് കീഴടങ്ങിയത് 25 കാരൻ 
Updated on: 
1 min read

ലഖ്നൗ: കൊറോണ വൈറസ് ബാധിച്ച് ഉത്തർപ്രദേശിൽ 25 വയസുള്ള യുവാവ് മരിച്ചു. തിങ്കളാഴ്ചയാണ് യുവാവ് മരിച്ചത്. ഇയാൾക്ക് കൊറോണ ബോധയുണ്ടെന്ന പരിശോധനാ ഫലം ഇന്നാണ് പുറത്തു വന്നത്.  സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. 

ഉത്തർപ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയിൽ നിന്ന് യുപിയിൽ തിരിച്ചെത്തിയത്. വൃക്ക, കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യം ബാസ്തി ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഞായറാഴ്ചയാണ് ഗോരഖ്പുരിലെ ബിആർഡി ആശുപത്രിയിലേക്ക് മാറ്റിയത്. കൊറോണ സ്ഥിരീകരിച്ചതോടെ യുവാവിനെ ചികിത്സിച്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഇയാളുമായി അടുത്ത് ഇടപഴകിയ വീട്ടുകാരെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com