കുളിമുറിയിൽ മരിച്ച നിലയിൽ കോൺ​ഗ്രസ് വനിതാ നേതാവ് ; ദുരൂഹത

ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് വിജയറെഡ്ഡിയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന് സന്ദേശം ലഭിച്ചിരുന്നു
കുളിമുറിയിൽ മരിച്ച നിലയിൽ കോൺ​ഗ്രസ് വനിതാ നേതാവ് ; ദുരൂഹത
Updated on: 
1 min read

വിശാഖപട്ടണം; ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവിനെ കണ്ടെത്തി. ബോഗസമുദ്രം വിജയ റെഡ്ഡിയെ ആണ് ഫ്‌ളാറ്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 200 ഗ്രാം സ്വര്‍ണമാലയും മറ്റ് ചില സ്വര്‍ണനാണയങ്ങളും മുറിയിൽ നിന്നും മോഷണം പോയിട്ടുണ്ട്. 

ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് വിജയറെഡ്ഡിയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന് സന്ദേശം ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ്  വീട് പുറത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അടുത്ത വീട്ടില്‍ കിടന്നുറങ്ങി. ചൊവ്വാഴ്ച്ച രാവിലെ നോക്കിയപ്പോഴും വീട് തുറന്നില്ല. 

ബന്ധുവിന്റെ കൈയ്യിലുണ്ടായിരുന്ന വീടിന്റെ മറ്റൊരു താക്കോലുപയോ​ഗിച്ച് വീട് തുറന്ന് അകത്ത് കടന്നപ്പോഴാണ് കുളിമുറിയിൽ വിജയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ഇവരുടെ ഫ്‌ളാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും പുരുഷനും ഇവരെ വന്ന്  കണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഫ്‌ളാറ്റിന് 1.30 കോടി രൂപ വില പറഞ്ഞിരുന്നു. വനിതാ നേതാവിന്റെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com