കോവിഡില്‍ വിറച്ച് ബംഗാള്‍: 24 മണിക്കൂറിനിടെ 108 കേസുകള്‍; ആകെ മരണം 99

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read


കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തില്‍ വിറച്ച് പശ്ചിമബംഗാള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 108 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്ന് മരണം സംഭവിച്ചു. 1786പേര്‍ക്കാണ് ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 99പേര്‍ മരിച്ചു. നിലവില്‍ 1243പേരാണ് ചികിത്സയിലുള്ളത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 95പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 59662പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 39834പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 17847പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടുന്നവരുടെ തോത്30 ശതമാനമായതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 1981 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. രോഗവ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ മഹാമാരി ജൂലൈ അവസാനത്തോടെ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com