''അമ്മ വിഷമിക്കേണ്ട, ഞങ്ങള്‍ താഴെയുണ്ട്''; മഹാമാരിക്കാലത്ത് സ്‌നേഹം തുളുമ്പി കുഞ്ഞുമക്കളുടെ കുറിപ്പ്; വൈറല്‍

''അമ്മ വിഷമിക്കേണ്ട, ഞങ്ങള്‍ താഴെയുണ്ട്''; മഹാമാരിക്കാലത്ത് സ്‌നേഹം തുളുമ്പി കുഞ്ഞുമക്കളുടെ കുറിപ്പ്; വൈറല്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്‌
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്‌
Updated on
1 min read

''അമ്മ വിഷമിക്കേണ്ട, ഞങ്ങള്‍ താഴെയുണ്ട്. ആരോഗ്യം മെച്ചപ്പെടുന്നുണ്ട്'' കോവിഡ് വ്യാപനത്തിന്റെ വിഷമ സന്ധിയില്‍ സ്‌നേഹച്ചൂട് പകര്‍ന്ന് സൈബര്‍ ലോകത്തു പറക്കുകയാണ് ഈ സന്ദേശം. കോവിഡ് ബാധിച്ച് മുകള്‍നിലയില്‍ കഴിയുന്ന അമ്മയ്ക്് നാലു കുഞ്ഞുമക്കള്‍ എഴുതിയതാണ് കുറിപ്പ്.

ഒരു ചെറിയ കടലാസ് തുണ്ടില്‍ ഹിന്ദിയിലാണ്  ബുള്‍ബുള്‍, മുന്‍മുന്‍, ഗുഡിയ, വികാസ് എന്ന നാല് കുട്ടികള്‍ അമ്മയ്ക്ക് ആശ്വാസ വചനങ്ങളുമായെത്തിയത്.  ഞങ്ങള്‍ താഴെയുണ്ട്, വിഷമിക്കേണ്ടതില്ലെന്ന് കുഞ്ഞുങ്ങള്‍ അമ്മയോട്  ഈ ചെറിയ കുറിപ്പിലൂടെ പറയുന്നു. നാല് മക്കളും ഒപ്പിട്ട  ഈ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ് സൈബര്‍ ലോകത്ത്. 

സൗരഭ് ത്രിപാഠി എന്ന മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കിട്ട കുറിപ്പ് ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു. കുഞ്ഞുങ്ങളുടെ സ്‌നേഹത്തെ ചേര്‍ത്തുപിടിക്കുന്ന നിരവധി കമന്റുകളാണ് ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്.

മഹാമാരിക്കാലത്ത് പരസ്പരം ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രസക്തി ഇതിലും ഭംഗിയായി എങ്ങനെ പറയുമെന്ന് സൈബര്‍ ലോകം ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com