'കേരള സ്റ്റോറി' കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു; അയൽവാസി ഒളിവിൽ

സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പൂനെ: മഹാരാഷ്ട്രയിൽ 'കേരള സ്റ്റോറി' സിനിമ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അയൽവാസിയായ  സണ്ണി ഗുപ്തക്കെതിരെ (29) പൊലീസ് കേസെടുത്തു. കഴിഞ്ഞ മേയ് 17നാണ് സംഭവം. സണ്ണി ഗുപ്ത വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. 

'കേരള സ്റ്റോറി' കാണാൻ തിയറ്ററിൽ കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് യുവാവ് മകളെ വീട്ടിൽ നിന്നും കൊണ്ടു പോയതെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. തിയറ്ററിൽ പോകുന്നതിന് പകരം ഇയാൾ പെൺകുട്ടിയെയും കൊണ്ട് സ്വന്തം വീട്ടിലേക്കാണ് പോയത്. വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.

വിവരം പുറത്തു പറയാതിരിക്കാൻ 500 രൂപ നൽകാമെന്ന് ഇയാൾ വാ​ഗ്ദാനം ചെയ്‌തുവെന്നും പരാതിയിൽ പറഞ്ഞു. ഇവിടെ നിന്നും പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി യെർവാഡ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalyan Banerjee
Meenakshi Natarajan
Supreme Court
3 Indian sailors missing after US strike on tanker off Oman confirmed dead
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com