കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; യുവാവ് ഒളിവില്‍

തമിഴ്‌നാട്ടില്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളജ് വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളജ് വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊന്നു. 20 വയസുള്ള സത്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി സതീഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയാണ് സത്യ.

ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന സതീഷ്, സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരസ്പരം സംസാരിക്കുന്നതിനായി വഴിയില്‍ വച്ച് സതീഷ് സത്യയെ തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മിലുള്ള വാക് തര്‍ക്കത്തിനിടെ, കുപിതനായ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്‌റ്റേഷനില്‍ കണ്ടുനിന്ന മറ്റു യാത്രക്കാര്‍ ഞെട്ടി. റെയില്‍വേ പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ സതീഷ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com