യുവാവിനും സുഹൃത്തിനും ഒരേ കാമുകി, ചാറ്റ് വിനയായി; 20 കാരനെ കുത്തിക്കൊന്നു

മധ്യപ്രദേശില്‍ ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20കാരനെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20കാരനെ കുത്തിക്കൊന്നു. ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 20കാരനായ സുരേന്ദ്ര സിങ്ങാണ് മരിച്ചത്.

മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. സുരേന്ദ്രയെ സുഹൃത്തും കൂട്ടാളിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുരേന്ദ്രയും ഗോപാലും ഇന്‍സ്റ്റാഗ്രാമില്‍ ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. ഖുഷി എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായാണ് ഇരുവരും ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇരുവരും പെണ്‍കുട്ടിയെ ഇതുവരെ കണ്ടിട്ടില്ല. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്യുന്നത് എന്ന് പരസ്പരം തിരിച്ചറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സുരേന്ദ്രയെ ഒറ്റപ്പെട്ട സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയാണ് ഗോപാലും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നത് നിര്‍ത്തണമെന്ന് സുരേന്ദ്രയെ ഭീഷണിപ്പെടുത്തി. ഇതിന ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം. കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com