ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ വധിച്ചു

മാവോയിസ്റ്റുകളില്‍ നിന്ന് എകെ സീരിസ് ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.
30 Maoists Killed In Encounter Along Dantewada Border In Chhattisgarh
സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ വധിച്ചുപ്രതീകാത്മക ചിത്രം
Updated on: 
1 min read

റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ - ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മുതലാണ് ജില്ലാ റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

മാവോയിസ്റ്റുകളില്‍ നിന്ന് എകെ സീരിസ് ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

പ്രദേശത്ത് വന്‍ വന്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistan presents fake Md Asif a day after India killed Lashkar terrorist
Security personnel undertake a cordon and search operation
Sohrabuddin Sheikh, wife Kausar Bi
Comprehensive Overhaul in Store for Non-Biodegradable Waste Collection from Households
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com