പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു, 37കാരിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി കാമുകനും ഭാര്യയും തട്ടിയെടുത്തത് 33 ലക്ഷം രൂപ 

സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ കാമുകന്‍ പിടിയില്‍
Published on

മുംബൈ:  സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ കാമുകന്‍ പിടിയില്‍. കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് 37കാരിയുമായി അടുത്തത്. ഹോട്ടല്‍ ആരംഭിക്കാന്‍ പണം നല്‍കണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയില്‍ പറയുന്നു. 

നാഗ്പൂരിലാണ് സംഭവം. രണ്ടു വര്‍ഷത്തിനിടെ ഭീഷണിപ്പെടുത്തി 33 ലക്ഷം രൂപ തട്ടിയെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പ്രതിയെ ഉത്തരാഖണ്ഡില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന പങ്കജാണ് പിടിയിലായത്. കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.

2017ലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് നാഗ്പൂരില്‍ യുവാവ് ജോലി ചെയ്യുന്ന ഹോട്ടലില്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്.തുടര്‍ന്ന് പരസ്പരം അടുത്തു. അതിനിടെയാണ് വിവാഹം ചെയ്യാമെന്ന് യുവാവ് 37കാരിക്ക് വാഗ്ദാനം നല്‍കിയത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ചായിരുന്നു യുവാവിന്റെ വിവാഹ വാഗ്ദാനം. തുടര്‍ന്ന് ഹോട്ടല്‍ തുടങ്ങാന്‍ നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങി. അതിനിടെ വിവാഹ വാഗ്ദാനം യുവാവ് അവഗണിക്കാന്‍ തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ, യുവതി പങ്കജുമായി വഴക്കിടാന്‍ തുടങ്ങി. ഇതില്‍ കുപിതനായ യുവാവ് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതില്‍ ഭയന്ന് തന്റെ സമ്പാദ്യമായ 11 ലക്ഷം രൂപ കൈമാറി. വീണ്ടും ഭീഷണി തുടര്‍ന്നതോടെ, കടം വാങ്ങി 20 ലക്ഷം രൂപ നല്‍കി.അതിനിടെ അമ്മയ്ക്ക് സുഖമില്ല എന്ന വ്യാജേന രണ്ടു ലക്ഷം രൂപ അടക്കം വാങ്ങി കൊണ്ടുപോയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നാഗ്പൂരിലെ ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ, യുവാവ് ഉത്തരാഖണ്ഡിലേക്ക് കടന്നുകളഞ്ഞു. കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com