എസ്ഐആര്‍: ബിഹാറില്‍ ഒഴിവാക്കപ്പെട്ടത് 47 ലക്ഷം പേര്‍, ആകെ വോട്ടര്‍മാര്‍ 7.42 കോടി

അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 21.53 ലക്ഷം പുതിയ പേരുകള്‍ ചേര്‍ത്തു
Election Commission of India
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ( Election Commission of India )
Updated on
2 min read

ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു ശേഷം തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ 47 ലക്ഷം പേര്‍ പുറത്ത്. സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം ജൂണ്‍ 24 ന് 7.89 കോടിയായിരുന്നു. കരട് ലിസ്റ്റില്‍ നിന്നും 65 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. പുതുതായി 21 ലക്ഷത്തിലേറെ പേര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ അന്തിമ പട്ടികയിലെ വോട്ടര്‍മാര്‍ 7.42 കോടിയായി. സമഗ്ര പരിഷ്‌കരണത്തിനുശേഷം ഇന്നലെയാണ് അന്തിമ വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്.

Election Commission of India
35 കോടിയുടെ കൊക്കെയ്‌നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍

ബീഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം, സംസ്ഥാനത്ത് 7,41,92,357 വോട്ടര്‍മാരുണ്ട്. ഇതില്‍ 3,92,07,604 പുരുഷന്മാരും 3,49,82,828 സ്ത്രീകളും 1,725 മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നു. രേഖകള്‍ പ്രകാരം 4,03,985 വോട്ടര്‍മാര്‍ 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. 14,01,150 പേര്‍ 18 നും 19 നും ഇടയില്‍ പ്രായമുള്ള യുവ വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 7,20,709 വോട്ടര്‍മാരും ഉള്ളതായി പട്ടിക വ്യക്തമാക്കുന്നു.

അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 21.53 ലക്ഷം പുതിയ പേരുകള്‍ ചേര്‍ത്തു. 2.17 ലക്ഷം വോട്ടര്‍മാര്‍ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എസ്ഐആര്‍ സമയത്ത് തിരിച്ചറിഞ്ഞ മരിച്ചവരുടെയും, കൈമാറ്റം ചെയ്യപ്പെട്ടവരുടെയും, ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടെയും പേരുകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിന് ഏകദേശം മൂന്ന് ലക്ഷം വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സെപ്റ്റംബര്‍ 1 വരെ അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കരട് പ്രകാരം, 7.24 കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍, 22,34,136 വോട്ടര്‍മാര്‍ മരിച്ചതായി കണ്ടെത്തി. 6,85,000 പേര്‍ക്ക് ഇരട്ട വോട്ടുണ്ടെന്നും, 36,44,939 പേര്‍ സ്ഥിരമായി സംസ്ഥാനത്തിന് പുറത്താണെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ആകെ 65,64,075 പേരുകളാണ് നീക്കം ചെയ്തത്.

Election Commission of India
എന്നൂരിലെ താപവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു (വിഡിയോ)

പുതുക്കിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വോട്ടർമാർക്ക് https://voters.eci.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായോ, മൊബൈൽ ആപ്പ് വഴിയോ, SMS വഴിയോ അവരുടെ വിശദാംശങ്ങൾ പരിശോധിക്കാനും പരിശോധിക്കാനും കഴിയും. പുതുക്കിയ വോട്ടർ പട്ടികയുടെ പകർപ്പുകൾ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് അദികാരി, ജില്ലാ മജിസ്ട്രേറ്റുമാർ എന്നിവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന തല രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ പട്ടിക നൽകും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.

Summary

68.5 lakh voters were excluded from the final voter list prepared after SIR conducted ahead of the assembly elections in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com