'ആറ് കടുവകള്‍ ഇവിടെയുണ്ട്'; വിമത ശിവസേന എംപിമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം

ഓപ്പറേഷന്‍ ടൈഗര്‍' വിജയിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു
"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്ന ആറ് ഉദ്ധവ് പക്ഷ എംപിമാര്‍Shashank Parade
Author:
Updated on
1 min read

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്ന ഒന്‍പത് എംപിമാരില്‍ ആറ് പേര്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നു. വൈകീട്ടാണ് ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്. 'ഓപ്പറേഷന്‍ ടൈഗര്‍' വിജയിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. ഓംരാജെ നിംബാല്‍ക്കര്‍ (ധാരാശിവ്), സഞ്ജയ് ദിന പാട്ടീല്‍ (മുംബൈ നോര്‍ത്ത് ഈസ്റ്റ്), സഞ്ജയ് ജാദവ് (പര്‍ഭാനി), സഞ്ജയ് ദേശ്മുഖ് (യവത്മാല്‍-വാഷിം), നാഗേഷ് പാട്ടീല്‍ അഷ്ടിക്കര്‍ (ഹിംഗോളി), ഭാവുസാഹേബ് വക്ചൗര്‍ (ഷിര്‍ദ്ദി) എന്നിവരാണ് പാര്‍ട്ടി വിട്ട് ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറിയത്.

"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു; അടക്കം ചെയ്തത് 6 വർഷം മുൻപ് കാണാതായ സിജോയെയോ?

'ആറ് കടുവകള്‍ ഇവിടെയുണ്ട്, അവര്‍ ഇപ്പോള്‍ യഥാര്‍ഥ ശിവസേന കുടുംബമായി' എന്ന് പറഞ്ഞുകൊണ്ടാണ് ഷിന്‍ഡെ എംപിമാരെ സ്വീകരിച്ചത്. 2022 ജൂണ്‍ 22-ന് താന്‍ 40 എംഎല്‍എമാരുമായി നടത്തിയ വിപ്ലവത്തിന്റെ തുടര്‍ച്ചയാണിത്. അന്ന് 40 പേരായിരുന്നെങ്കില്‍ ഇന്ന് താന്‍ ഒരു 'സിക്‌സര്‍' ആണ് അടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് ഇതിലൂടെ സാധിച്ചു.

"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
ശനി, ഞായര്‍ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഇല്ല; ലോഡ് ഷെഡിങ് തുടരും

രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മൂന്ന് എംപിമാര്‍ മാത്രം പങ്കെടുത്തതോടെയാണ് കൂറുമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നത്.

"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല; എബോള ഭീതിയിൽ വിമാനത്താവളങ്ങളിൽ ജാഗ്രത
"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
'വെള്ളാപ്പള്ളി പ്രീണനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്; നിയമത്തെ വെല്ലുവിളിക്കുന്നു'; മഹേശന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത്
"6 Tigers Are Here": Rebel Uddhav Sena MPs Join Eknath Shinde Camp
കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ചിലും വനിതാ-ശിശു ആശുപത്രിയിലും തൊഴിലവസരം; അഭിമുഖം ജൂൺ 24 മുതൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Uddhav Thackeray
uddhav thackeray. eknath shinde
uddhav thackeray. eknath shinde
Mamata Banerjee
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com