

ഇൻഡോർ; മധ്യപ്രദേശിലെ ഇൻഡോറിലെ ഗവൺമെന്റ് ലോ കോളജിലെ അധ്യാപകർക്കെതിരെ പരാതിയുടെ എബിവിപി. കേന്ദ്ര സർക്കാരിനേയും സൈന്യത്തേയും വിമർശിക്കുകയും മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. തുടർന്ന് ആറ് അധ്യാപകരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
വെള്ളിയാഴ്‌ചകളിൽ പ്രിൻസിപ്പലും മുസ്‌ലിം അധ്യാപകരും വിദ്യാർഥികളും നമസ്‌കരിക്കാറുണ്ടെന്നും ഈ സമയത്ത് ക്ലാസുകൾ നടക്കുന്നില്ല. കാമ്പസിൽ ലൗ ജിഹാദും മാംസാഹാരവും പ്രചരിപ്പിക്കുന്നുണ്ടെന്നും എബിവിപി പരാതിയിൽ പറയുന്നു. പ്രൊഫസർമാർ സൈന്യത്തിനും സർക്കാരിനുമെതിരെ മതമൗലികവാദവും നിഷേധാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ചു. അധ്യാപകർക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ വിഡിയോയും പുറത്തുവന്നു. ആരോപണവിധേയരായ ആറ് അധ്യാപകരിൽ നാലു പേരും മുസ്ലീംകളാണ്.
പരാതിയിൽ പറയുന്നതുപോലെയല്ല കോളജിലെ കാര്യങ്ങളെന്ന് പ്രിൻസിപ്പൽ റഹ്മാൻ പറഞ്ഞു. എബിവിപിയുടെ പരാതി ഗൗരവതരമായതിനാൽ ജില്ലാ കോടതിയിലെ റിട്ടയേർഡ് ജഡ്ജിയെക്കൊണ്ട് അന്വഷണം നടത്തണമെന്ന് തീരുമാനിച്ചു. അന്വേഷണം നീതിയുക്തമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോപണ വിധേയരായ ആറ് അധ്യാപകരെ ഡ്യൂട്ടിയിൽ അഞ്ച് ദിവസത്തേക്ക് മാറ്റി നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates