ഭാര്യയെ സംശയം, പുത്തന്‍ വസ്ത്രം വാങ്ങാമെന്ന് പറഞ്ഞ് കൊണ്ടുപോയി; മക്കളെ വിഷം കൊടുത്ത് കൊന്നു, യുവാവ് ജീവനൊടുക്കി 

തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഭാര്യയെ സംശയിച്ചിരുന്ന യുവാവ്, ഇതിനെ ചൊല്ലി ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

നാല്‍ഗോണ്ട ജില്ലയില്‍ കൃഷിയിടത്തിലാണ് മക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിഷന്‍ നായിക്കാണ് മക്കളെ കൊന്നശേഷം ജീവനൊടുക്കിയത്. എട്ടും ആറും വയസുള്ള കുട്ടികളെയാണ് ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

ഭാര്യയെ സംശയിച്ചിരുന്ന യുവാവ്, ഇതിനെചൊല്ലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാര്യയുമായി വഴക്കിട്ടിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് കിഷന്‍ നായിക്ക്. കുട്ടികള്‍ക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കാം എന്ന വ്യാജേനയാണ് മക്കളെ പുറത്തേയ്ക്ക് കൊണ്ടുപോയത്. കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ്, മക്കള്‍ക്ക് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവിടെ വച്ച് തന്നെ യുവാവ് ജീവനൊടുക്കിയതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com