വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി, തെരുവിലിട്ടു മര്‍ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; ഭര്‍തൃപിതാവ് അറസ്റ്റില്‍

വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി, തെരുവിലിട്ടു മര്‍ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; ഭര്‍തൃപിതാവ് അറസ്റ്റില്‍
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍നിന്നുള്ള ദൃശ്യം
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍നിന്നുള്ള ദൃശ്യം
Updated on: 
1 min read

ബിജ്‌നോര്‍ (യുപി): വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി തെരുവിലിട്ടു മര്‍ദിച്ച അറുപത്തിനാലുകാരന്‍ പിടിയില്‍. ഇയാള്‍ മരുമകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബിജ്‌നോരിലെ ഹാല്‍ദൂരില്‍നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇയാള്‍ ചങ്ങലയില്‍ ബന്ധിച്ച യുവതിയെ തെരുവിലിട്ടു മര്‍ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിക്കുന്നുണ്ട്.

വൃദ്ധന്‍ യുവതിയെ ആക്രമിക്കുമ്പോള്‍ തെരുവിലെ ആരും ഇടപെടുന്നില്ല. വിഡിയോ ക്ലിപ്പ ്കണ്ടാണ് നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയെയും വൃദ്ധനെയും തിരിച്ചറിഞ്ഞ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഋതേഷ് കുമാറാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

സ്വത്തു തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച ഭിന്നതയില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലെത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com