ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു
Akhilesh Yadav
അഖിലേഷ് യാദവ് ഫയൽ
Edited By:
Updated on: 
1 min read

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, 'ലോക്തന്ത്ര സേനാനികള്‍ക്ക്' (ജനാധിപത്യ പോരാളികള്‍) 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. 1975-ലെ അടിയന്തരാവസ്ഥയെ എതിര്‍ത്തവരെയാണ് ജനാധിപത്യ പോരാളികള്‍ എന്ന് അഖിലേഷ് വിശേഷിപ്പിച്ചത്. ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Akhilesh Yadav
ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം

ഇന്നത്തെ വിലക്കയറ്റവും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഓണറേറിയം വളരെ കുറവാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ലോക്തന്ത്ര സേനാനികളുടെ ആരോഗ്യം, ചികിത്സ, മരുന്നുകള്‍ എന്നിവയ്ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് തുല്യമായ ആദരവും ട്രെയിന്‍, ബസ് യാത്രാക്കൂലിയില്‍ ഇളവുകളും വേണമെന്ന അവരുടെ ആവശ്യങ്ങള്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഖിലേഷ് യാദവ് ഉയര്‍ത്തിയത്. രാജ്യം ഇപ്പോള്‍ ബിജെപിയുടെ അടിയന്തരാവസ്ഥ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുകയാണെന്നും ആരോപിച്ചു. പൊലീസ് ബിജെപി പ്രവര്‍ത്തകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും, ഉത്തര്‍പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

Akhilesh Yadav
'എൻ ഇനിയ പൊൻ നിലാവേ'; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി
Akhilesh Yadav
ആ ജനന സർട്ടിഫിക്കറ്റ് സാധുവല്ല; കുംഭമേള വൈറൽ താരത്തിന് ആശ്വാസം, ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി
Summary

Akhilesh Yadav promises Rs 51,000 monthly pension for 'democracy warriors'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com