യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്. പാതിവഴിയില്‍ മടക്കി കൊണ്ടുപോയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി
കേന്ദ്രമന്ത്രി വി കെ സിങ് / എഎൻഐ ചിത്രം
കേന്ദ്രമന്ത്രി വി കെ സിങ് / എഎൻഐ ചിത്രം
Updated on
1 min read

കീവ്: യുദ്ധം രൂക്ഷമായ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതെന്ന് കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചു. കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്. പാതിവഴിയില്‍ മടക്കി കൊണ്ടുപോയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

കീവില്‍ നിന്നും ലിവിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റതെന്നാണ് സൂചന. 
 
ആള്‍നാശം പരമാവധി കുറച്ച് പരമാവധി പേരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com