മദ്യം നിറച്ച ഗ്ലാസ്, ടച്ചിങ്‌സിന് ഫ്രൂട്ട്‌സ്, ലഹരിയില്‍ നൃത്തം; പരപ്പന അഗ്രഹാര ജയിലിലെ ദൃശ്യങ്ങള്‍ വൈറല്‍

നേരത്തെ ഐഎസ് ബന്ധമുള്ളയാളും സീരിയല്‍ കില്ലറും ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Liquor, cut fruits, prisoners dancing: Another video of Bengaluru Central Jail goes viral
Another video of Bengaluru Central JailSCREEN SHOT
Updated on
1 min read

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ മദ്യം നിറച്ച ഗ്ലാസുകളും ആഹാരവും മദ്യക്കുപ്പികളും വെച്ചിരിക്കുന്നതിന്റെ വിഡിയോ പുറത്ത്. തടവുകാര്‍ ജയിലില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. നേരത്തെ ഐഎസ് ബന്ധമുള്ളയാളും സീരിയല്‍ കില്ലറും ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തടവുകാര്‍ ടിവി കാണുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ജയില്‍ തടവുകാര്‍ മൊബൈല്‍ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ വിഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ജയില്‍വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിലിലെ വിഐപി പരിഗണന വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. ജയില്‍ എഡിജിപി ബി ദയാനന്ദ ജയിലിലെത്തി പരിശോധന നടത്തി. വിഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് ദയാനന്ദ നിര്‍ദേശം നല്‍കി.

Liquor, cut fruits, prisoners dancing: Another video of Bengaluru Central Jail goes viral
കുട്ടി മരിച്ച ശേഷം ഭാരതി എപ്പോഴും ഫോണില്‍, സന്തോഷവതി; മെസേജുകളും ഫോട്ടോകളും അയല്‍ക്കാരിയുമായുള്ള ബന്ധത്തിനു തെളിവായി

ഒട്ടേറെ ബലാത്സംഗക്കേസുകളില്‍ കുറ്റവാളിയായ സീരിയല്‍ കില്ലര്‍ ഉമേഷ് റെഡ്ഡി, തീവ്രവാദക്കേസ് പ്രതി ജുഹദ് ഹമീദ് ഷക്കീല്‍ മന്ന, സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ തരുണ്‍ രാജു തുടങ്ങിയവര്‍ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിഡിയോയാണു പ്രചരിച്ചത്. ചില പ്രതികള്‍ സെല്ലില്‍ പാചകം ചെയ്യുന്ന തരത്തിലുള്ള വിഡിയോയും പ്രചരിക്കുന്നുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Liquor, cut fruits, prisoners dancing: Another video of Bengaluru Central Jail goes viral
300 കിലോ ആര്‍ഡിഎക്‌സ്, എകെ 47, വെടിക്കോപ്പുകള്‍; ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍

'ജീവനക്കാരുടെ കുറവുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും പറയാറുണ്ട്. എന്നാല്‍ നിലവിലുള്ള ജീവനക്കാര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നന്നായി നിര്‍വഹിക്കണം. അതൊരു ഒഴികഴിവല്ല. ജീവനക്കാരുടെ അഭാവത്തിന്റെ പേരില്‍ അവര്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് കാര്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ടെങ്കില്‍, എന്തിനാണ് അതിനെ ജയില്‍ എന്ന് വിളിക്കുന്നത്?' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലുകളില്‍ സിസിടിവി ക്യാമറകളും ജാമറുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോകളുടെ ആധികാരികത പരിശോധിക്കുന്നതിനും ജയിലിലെ സുരക്ഷാ വീഴ്ചകള്‍ക്ക് ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനുമായി ശനിയാഴ്ച ജയില്‍ അധികൃതര്‍ ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Summary

Liquor, cut fruits, prisoners dancing: Another video of Bengaluru Central Jail goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com