

ന്യൂഡൽഹി : സുപ്രീംകോടതിയെ വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികൾ സുപ്രിംകോടതിയെ ഉപയോഗിക്കുന്നവെന്നാണ് പത്രത്തിലെ എഡിറ്റോറിയിൽ പരാമർശം. ബിബിസി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയൽ.
ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീർത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ വിമർശിച്ചു. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയുമാണ് സുപ്രീംകോടതിയുടെ ചുമതലയെന്നും എഡിറ്റോറിയലിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
