കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം; രാജസ്ഥാനിലെ 'വനിതാ ഡോൺ' അനുരാധ ഒടുവിൽ പിടിയിൽ

കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം; രാജസ്ഥാനിലെ 'വനിതാ ഡോൺ' അനുരാധ ഒടുവിൽ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: രാജസ്ഥാനിലെ 'വനിതാ ഡോൺ' എന്നറിയപ്പെടുന്ന അനുരാധ അറസ്റ്റിൽ. ഡൽഹി പൊലീസ് പ്രത്യേക വിഭാഗം ഉത്തർപ്രദേശിൽ വച്ചാണ് അവരെ പിടികൂടിയത്. ശനിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്. കൊള്ള സംഘം നേതാവ് കലാ ജാതേഡിയെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അനുരാധ പിടിയിലാകുന്നത്. 

കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് അനുരാധ. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് രാജസ്ഥാൻ പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

രാജസ്ഥാനിലെ ചുരു ജില്ലയിൽ 2017-ൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കൊള്ളസംഘം നേതാവ് ആനന്ദ്പാൽ സിങ്ങിന്റെ സഹായിയാണ് അനുരാധയെന്ന് അറസ്റ്റിനു നേതൃത്വം നൽകിയ രഹസ്യാന്വേഷണവിഭാഗം ഡെപ്യൂട്ടി കമ്മിഷണർ മാനിഷി ചന്ദ്ര വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
Shivakumar, Siddaramaiah
CBSE Announces New Date For Re-Evaluation, Verification Portal Activation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com