'ഭൂപടത്തില്‍ തുടരണമെങ്കില്‍ ഭീകരത അവസാനിപ്പിക്കണം, ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പ് വിദൂരമല്ല'

രാജസ്ഥാനില്‍ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്
Upendra Dwivedi
Upendra Dwivedi
Updated on
1 min read

ജയ്പുര്‍: പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭൂപടത്തില്‍ സ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ പാകിസഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. . ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ വിസമ്മതിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്ന സൂചനയും കരസേനാ മേധാവി നല്‍കി.

Upendra Dwivedi
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണമില്ല; ടിവികെയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

രാജസ്ഥാനില്‍ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ഭീകരത കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ല. ഇനിയൊരു തവണ കൂടി പ്രകോപനമുണ്ടായാല്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉടന്‍ ഒരു അവസരം ലഭിച്ചേക്കുമെന്നും തയാറായി ഇരിക്കാനും സൈനികരോട് കരസേനാ മേധാവി ആവശ്യപ്പെട്ടു.

Upendra Dwivedi
കയറും മുന്‍പേ വാതില്‍ അടഞ്ഞു; ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്നുകാരന്‍ മരിച്ചു

ഭൂമിശാസ്ത്രത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനെക്കൊണ്ട് ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മള്‍ ചെയ്യും. ഭൂമിശാസ്ത്രത്തില്‍ പാകിസഥാന്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരത അവസാനിപ്പിക്കണം, ജനറല്‍ ദ്വിവേദി പറഞ്ഞു.

കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ എഫ്16, ജെഎഫ്17 ഉള്‍പ്പെടെ 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് പറഞ്ഞിരുന്നു.

Summary

Indian Army Chief Gen Upendra Dwivedi warns Pakistan to stop sponsoring terrorism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com