'എത്ര മനോഹരവും വൈകാരികവുമായ നിമിഷം! 'പരിശീലനം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം കാമുകിയെ പ്രൊപ്പോസ് ചെയ്ത് ആര്‍മി പൈലറ്റ് - വിഡിയോ വൈറല്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിന് ശേഷമായിരുന്നു ഹൃദയത്തില്‍ തൊടുന്ന സുന്ദര നിമിഷം.
Army pilot proposes to girlfriend after passing-out parade
Army pilot proposes to girlfriend after passing-out paradeX
Updated on
2 min read

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ വേദി, പ്രണയസാഫല്യത്തിന്റെ സുന്ദര നിമിഷത്തിന് കൂടിയുള്ള സാക്ഷ്യപത്രമാക്കി മാറ്റിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ആര്‍മി പൈലറ്റ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ തൊട്ടടുത്ത നിമിഷം കാമുകിയോട് വിവാഹ അഭ്യര്‍ഥന നടത്തുന്ന വിഡിയോ വൈറലായി കഴിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിന് ശേഷമായിരുന്നു ഹൃദയത്തില്‍ തൊടുന്ന സുന്ദര നിമിഷം.

Army pilot proposes to girlfriend after passing-out parade
'ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..'; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ ക്യാപ്റ്റന്‍ ഭരത് ഭരദ്വാജ് ആണ് തന്റെ കാമുകിയായ ആരുഷിയെ വിവാഹമാലോചിച്ചത്. തന്റെ ഔദ്യോഗിക സൈനിക യൂണിഫോം ധരിച്ച് ടാര്‍മാക്കിലേക്ക് (റണ്‍വേയ്ക്ക് സമീപമുള്ള സ്ഥലം) നടന്നു വന്ന അദ്ദേഹം, അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആര്‍മി ഹെലികോപ്റ്ററിന് മുന്നില്‍ മുട്ടുകുത്തി കാമുകിക്ക് നേരെ മോതിരം നീട്ടുകയായിരുന്നു. ക്യാപ്റ്റന്‍ ഭരതിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അത്ഭുതപ്പെട്ട ആരുഷി പ്രൊപ്പോസല്‍ സ്വീകരിക്കുന്നതും, ഈ സമയം അവിടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സഹ ഓഫീസര്‍മാരും ഇന്‍സ്ട്രക്ടര്‍മാരും അതിഥികളും കൈയടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം.

Army pilot proposes to girlfriend after passing-out parade
വിജയ്ക്ക് വരുന്ന പണി എട്ടിന്റെയോ ഏഴിന്റെയോ! ഭാര്യ സംഗീത ബിജെപിയില്‍? പ്രമുഖ നടി വഴി ചര്‍ച്ച

തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ വലിയൊരു നാഴികക്കല്ലായതിനാലാണ് ഈ അവസരം തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റന്‍ ഭരദ്വാജ് പറഞ്ഞു. 'ഞങ്ങളെല്ലാവരും ഇന്ന് പൈലറ്റുമാരും ഇന്‍സ്ട്രക്ടര്‍മാരുമായി മാറിയിരിക്കുകയാണ്. ഞങ്ങളുടെയെല്ലാം ജീവിതത്തിലെ വലിയൊരു ദിവസമാണിന്ന്. ഞങ്ങളുടെ കഠിനാധ്വാനം ഇന്ന് ഫലം കണ്ടു. ഞങ്ങള്‍ രണ്ടുപേരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പരസ്പരം അറിയുന്നവരാണ്. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കുടുംബത്തിനും ഇത് വലിയൊരു ദിവസമാണ്. എന്റെ പ്രതിശ്രുത വധുവിനും ഈ ദിവസം എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ ഒരു ചിന്ത മാത്രമായിരുന്നു ഇതിന് പിന്നില്‍,' അദ്ദേഹം പറഞ്ഞു.

വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ വളരെ വേഗത്തില്‍ ആളുകള്‍ ഇത് ഏറ്റെടുത്തു. ഈയൊരു വലിയ നേട്ടം ആഘോഷിക്കാന്‍ ആര്‍മി ഓഫീസര്‍ തെരഞ്ഞെടുത്ത വ്യത്യസ്തമായ വഴിയെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. 'എത്ര മനോഹരവും വൈകാരികവുമായ നിമിഷം! ഒന്നിച്ചു ജീവിക്കാന്‍ പോകുന്ന ഈ സന്തോഷവതികളായ ദമ്പതികള്‍ക്ക് ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. 'സഹോദരാ, ഒരൊറ്റ ദിവസം കൊണ്ട് രണ്ട് സന്തോഷങ്ങളാണ് നീ ആഘോഷിച്ചത്,' മറ്റൊരാള്‍ കമന്റ് ചെയ്തു. എന്നാല്‍ കുറച്ചു പേര്‍ പ്രൊപ്പോസലിനെ എതിര്‍ത്തും കമന്റ് ചെയ്തിട്ടുണ്ട്. 'ഇത് വിവാഹാഭ്യര്‍ത്ഥന നടത്താനുള്ള ഒരിടമല്ല സഹോദരാ, ഇത്തരം സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും റീലുകളും നമ്മുടെ യൂണിഫോമിന്റെ അന്തസ്സ് കെടുത്തും. ആരെയും ഇതിന് അനുവദിക്കരുത്, അങ്ങനെ ചെയ്താല്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് പറഞ്ഞവരും ഉണ്ട്.

Summary

Army pilot proposes to girlfriend after passing-out parade, says 'Wanted to make this day memorable for my fiancée too

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com