'ഇതൊന്നും ഞങ്ങളെ ബാധിക്കില്ല', വിവാഹ പാര്‍ട്ടിക്കിടെ തീ ആളിപ്പടരുന്നത് കണ്ടിട്ടും ഭക്ഷണം 'അകത്താക്കി' അതിഥികള്‍- വീഡിയോ 

മഹാരാഷ്ട്ര താനെ ഭീവണ്ടിയിലാണ് സംഭവം
പിന്നില്‍ തീ ആളിപ്പടരുന്നത് കണ്ടിട്ടും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിഥി
പിന്നില്‍ തീ ആളിപ്പടരുന്നത് കണ്ടിട്ടും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിഥി
Updated on
1 min read

മുംബൈ: ഭക്ഷണം കണ്ടാല്‍ ഒരു നിയന്ത്രണവുമില്ലാതെ കഴിക്കുന്ന ഒരുപാട് ആളുകളുണ്ട്. ചില സിനിമകളില്‍ അപകടം അടുത്ത് എത്തിയിട്ടും ഭക്ഷണം ഉപേക്ഷിക്കാന്‍ തയ്യാറാവാതെ അതില്‍ മുഴുങ്ങിയിരിക്കുന്ന കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തൊട്ടുപിന്നില്‍ തീ ആളിപ്പടരുന്നത് കണ്ടിട്ടും ഭക്ഷണം ഉപേക്ഷിക്കാന്‍ തയ്യാറാവാതെ അതില്‍ തന്നെ മുഴുങ്ങിയിരിക്കുന്നവര്‍ ചുരുക്കമായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മഹാരാഷ്ട്ര താനെ ഭീവണ്ടിയിലാണ് സംഭവം. കല്യാണ പാര്‍ട്ടിക്കിടെയാണ് തീ ആളിപ്പടര്‍ന്നത്. പിന്നില്‍ തീ ആളിപ്പടരുന്നത് കണ്ടിട്ടും വിളമ്പിയ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

അതിഥികളില്‍ ചിലര്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ പരക്കം പായുന്നതിനിടെയാണ് ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടില്‍ രണ്ടുപേര്‍ ഭക്ഷണത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പടക്കം പൊട്ടിച്ചതിനിടെ അപകടം സംഭവിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തില്‍ ആറു ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാരങ്ങളും കത്തിനശിച്ചു. നാലു ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com