നിയമസഭയിലെ കാമറ സിനിമാ കാമറയായി, മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ് ഉത്തരവാദിത്വം കാണിക്കണം: സ്റ്റാലിന്‍

പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും വിജയ് തുടര്‍ന്നു
STALIN AND VIJAY
സ്റ്റാലിന്‍, വിജയ്‌AI Generated Image
Updated on
2 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സിനിമാശൈലിയിലായിരുന്നുവെന്ന് വിമര്‍ശിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്ത്. പൊതുജന പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുപകരം നാടകീയ പ്രകടനമാണ് വിജയ് സഭയില്‍ നടത്തിയതെന്നാണ് സ്റ്റാലിന്റെ ആരോപണം. ടിവികെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്, നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ സിനിമാ സ്റ്റൈലും നാടകീയ നിമിഷങ്ങളുമാണ് ശ്രദ്ധ നേടിയത്‌. പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും വിജയ് തുടര്‍ന്നു. പ്രസംഗത്തിനിടെ വിജയ് സ്റ്റാലിനുമായി ബന്ധപ്പെട്ട ആംഗ്യം കാണിച്ചത് സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിജയ്‌യുടെ പ്രസംഗം ചിത്രീകരിച്ച രീതിയെയും സ്റ്റാലിന്‍ ചോദ്യം ചെയ്തു. പ്രതിപക്ഷത്തിന്റെ ഇടപെടലുകളില്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരൊറ്റ ഷോട്ടില്‍ ചിത്രീകരിക്കാന്‍ സ്പീക്കര്‍ അവസരം ഒരുക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടി എന്ന പേരില്‍ മുഖ്യമന്ത്രി തിരക്കഥയുമായെത്തി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. നിയമസഭയിലെ ലൈവ് കാമറ സിനിമാ കാമറയായി മാറിയെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

vijay
നിയമസഭയില്‍ സ്റ്റാലിന്റെ ആംഗ്യം വിജയ് അനുകരിച്ചപ്പോള്‍ScreenGrab

വൈദ്യുതി മുടക്കം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മറുപടികള്‍ വിജയിയുടെ പ്രസംഗത്തില്‍ ഉണ്ടായില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. ആരോപണങ്ങളും 'പഞ്ച് ഡയലോഗുകളും' മാത്രമാണ് പ്രസംഗത്തില്‍ നിറഞ്ഞത്. കര്‍ഷക സമരങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രേരണയാലാണെന്ന തരത്തില്‍ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയെന്നും കര്‍ഷകരെ അവഹേളിക്കുന്ന സമീപനമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു.

STALIN AND VIJAY
'ജയിച്ചിട്ടും ചിലര്‍ എന്നെ വെറുമൊരു നടന്‍ എന്ന് വിളിച്ചു കളിയാക്കുന്നു', ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സഭയില്‍

നിയമസഭയില്‍ 'ഒരു ചെറിയ കഥ പറയാം' എന്ന രീതിയിലുള്ള പരാമര്‍ശവും സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. വിജയ് ഇപ്പോള്‍ സിനിമാതാരമല്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ അവസാനത്തില്‍ സ്പീക്കറുടെ അനുമതിയോടെ വിജയ് നാടകീയമായി ആംഗ്യം കാണിച്ചത് വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ സ്റ്റാലിന്‍ കാണിച്ച ഒരു ആംഗ്യത്തെ അനുകരിക്കുകയായിരുന്നു വിജയ് എന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തി.

STALIN AND VIJAY
സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം, ഫണ്ട് വകമാറ്റിയാല്‍ പിഴ; എഫ്‌സിആര്‍എ ചട്ടത്തിലെ പ്രധാന മാറ്റങ്ങളിങ്ങനെ
STALIN AND VIJAY
'പാമ്പ് പാമ്പ്' എന്നുറക്കെ വിളിച്ച് അലറി, 33 ഡിഗ്രി ചൂടില്‍ എന്തിന് ഹൂഡി ധരിച്ചു?; ലോഹഗഢ് കോട്ടയിലെ അപകടമരണം കൊലപാതകം, പ്രതിശ്രുത വധുവും ആണ്‍സുഹൃത്തും അറസ്റ്റില്‍
STALIN AND VIJAY
15ാം വയസ്സില്‍ ഡെലിവറി ബോയ്, ഇന്ന് വാട്‌സ്ആപ്പിന്റെ തലപ്പത്ത്; ഇത് കുനാല്‍ ഷായുടെ വിജയകഥ
Summary

‘Assembly’s live camera not…’: MK Stalin slams Tamil Nadu CM Vijay's ‘filmy’ speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com