

ന്യൂഡല്ഹി: പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില് കോണ്ഗ്രസ് മുന് എംഎല്എയും കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില് യോഗം നടത്തുകയും ഇതു തടയാന് ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന് ചോദിച്ചപ്പോള്, ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും എസ്ഐയോട് മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡിസിപി പറഞ്ഞു.
അടുത്തമാസം ഡല്ഹി കോര്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില് ആസിഫ് മുഹമ്മദ് ഖാന്റെ മകള് ആരിബ ഖാന് ഷഹീന്ബാഗിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല് ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇടപെട്ടത്.
ആസിഫ് മുഹമ്മദിനൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പണം നല്കി വോട്ടര്മാരെ സ്വാധീനിക്കാനുള്ള ആംആദ്മി പ്രവര്ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള് പൊലീസ് ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.ഡല്ഹി കോര്പറേഷനിലെ 250 വാര്ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര് നാലിനാണ് നടക്കുന്നത്. ഡിസംബര് എട്ടിനാണ് ഫലപ്രഖ്യാപനം.
ഈ വാര്ത്ത കൂടി വായിക്കൂ '2002ല് അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി'; ഗുജറാത്തില് അമിത് ഷാ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates