ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനും പഴങ്കഥ, ഇനി ഛത്രപതി സംഭാജിനഗര്‍

1900 ത്തില്‍ ആണ് ഔറംഗാബാദ് സ്റ്റേഷന്‍ നിലവില്‍ വന്നത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് സ്റ്റേഷന്‍ പണികഴിപ്പിച്ചത്
Aurangabad railway station renamed Chhatrapati Sambhajinagar
Aurangabad railway station renamed Chhatrapati Sambhajinagar
Updated on
1 min read

മുംബൈ: ഔറംഗാബാദിനെ പേരുമാറ്റി ഛത്രപതി സംഭാജിനഗര്‍ എന്നാക്കിയതിന് പിന്നാലെ ഔറംഗാബാദ് എന്ന റെയില്‍വേ സ്റ്റേഷനും ഇനി പഴങ്കഥ. റെയില്‍വേ സ്റ്റേഷനെ ഛത്രപതി സംഭാജിനഗര്‍ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

Aurangabad railway station renamed Chhatrapati Sambhajinagar
തമ്മില്‍ത്തല്ലി വന്ദേ ഭാരതിലെ കാറ്ററിങ് ജീവനക്കാര്‍; അടിക്ക് കനത്ത പിഴ ചുമത്തി ഐആര്‍സിടിസി

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2023ല്‍ ആണ് ഔറംഗാബാദ് നഗരത്തെ ഛത്രപതി സംഭാജിനഗര്‍ എന്ന് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തത്. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കിയ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ 2022 ജൂണ്‍ 29 ന് നടന്ന അവസാന കാബിനറ്റ് യോഗത്തില്‍ ആയിരുന്നു ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ പുനര്‍നാമകരണം സംബന്ധിച്ച പ്രാരംഭ നിര്‍ദേശം ഉണ്ടായത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ പേരിലറിയപ്പെട്ടിരുന്ന നഗരത്തിന് മറാത്ത ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിന്റെ മകനോടുള്ള ആദരസൂചകമായാണ് പുതിയ പേര് നിര്‍ദേശിച്ചത്. മൂന്ന് വര്‍ഷത്തിന് ഇപ്പുറം ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഒക്ടോബര്‍ 15 പുറപ്പെടുവിച്ചത്.

Aurangabad railway station renamed Chhatrapati Sambhajinagar
പുരാതന മുസ്ലീം പള്ളിയുടെ വാസ്തുവിദ്യയെ പുകഴ്ത്തി യൂസഫ് പഠാന്‍; ആദിനാഥ് ക്ഷേത്രമെന്ന് ബിജെപി, വിവാദം

1900 ല്‍ ആണ് ഔറംഗാബാദ് സ്റ്റേഷന്‍ നിലവില്‍ വന്നത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് സ്റ്റേഷന്‍ പണികഴിപ്പിച്ചത്. നിലവില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിലെ നാന്ദേഡ് ഡിവിഷന്റെ കീഴിലാണ് സ്റ്റേഷന്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളുമായി കണക്ടിവിറ്റിയുള്ള നഗരം കൂടിയാണിത്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അജന്ത , എല്ലോറ ഗുഹകള്‍ ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശത്തോട് ഏറ്റവും അടുത്തുള്ള നഗരം കൂടിയാണ് ഛത്രപതി സംഭാജിനഗര്‍ എന്ന പഴയ ഔറംഗാബാദ്. ബീബി കാ മക്ബറ, ഔറംഗാബാദ് ഗുഹകള്‍ തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങളും നഗരത്തിലുണ്ട്.

Summary

The Aurangabad railway station has been renamed as Chhatrapati Sambhajinagar station through a gazette notification issued by the Maharashtra government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com