'ലഗേജ് വെളിപ്പെടുത്തിയില്ല', വിമാനത്താവളത്തില്‍ തടഞ്ഞു; ഭഗവന്ത് മന്നിന് 50,000 രൂപ പിഴ? പ്രതികാര രാഷ്ട്രീയമെന്ന് എഎപി

പഞ്ചാബികളെ അപമാനിക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കില്ലെന്നും എഎപി
bhagwant-mann
Bhagwant MannFile Photo
Updated on: 
1 min read

ന്യൂഡല്‍ഹി: ഫ്രഞ്ച് സന്ദര്‍ശനം കഴിഞ്ഞ് തിതിച്ചെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായും 50,000 രൂപ പിഴ ചുമത്തിയതായും ആം ആദ്മി പാര്‍ട്ടി (എഎപി). കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണിതെന്ന് എഎപി ആരോപിച്ചു. എഎപി പഞ്ചാബ് മീഡിയ ഇന്‍-ചാര്‍ജ് ബല്‍തേജ് പന്നു എക്‌സില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രധാനമന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച് കോടതി ഉത്തരവോടെയാണ് മുഖ്യമന്ത്രി ഫ്രാന്‍സിലേക്ക് പോയത്. ഇതിലുള്ള അമര്‍ഷമാണ് രാത്രിയില്‍ വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയെ മനഃപൂര്‍വം അപമാനിക്കുന്നതിനും തടഞ്ഞുവെക്കുന്നതിനും കാരണമായത്. പഞ്ചാബികളെ അപമാനിക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കില്ലെന്നും പന്നു ആരോപിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയില്‍ പഞ്ചാബിന്റെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനായാണ് മന്‍ പാരിസിലേക്ക് പോയത്.

അതേസമയം, ലഗേജിലുണ്ടായിരുന്ന ചില വസ്തുക്കള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് വകുപ്പ് 50,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയത് എന്ന് ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്റെ ബാഗേജുകളും പരിശോധിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. എന്നാല്‍ നിയമലംഘനം നടത്തിയതിനാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഭാര്യ ഗുര്‍പ്രീത് കൗറും ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടതെന്ന് ശിരോമണി അകാലിദള്‍ (എസ്എഡി) ജനറല്‍ സെക്രട്ടറി വിക്രം സിങ് മജീതിയ ആരോപിച്ചു. അനുവദനീയമായതിലും കൂടുതല്‍ പണമോ ലഗേജോ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്കായില്ലെന്നും മുഖ്യമന്ത്രിയായതുകൊണ്ട് മാത്രമാണ് പിന്നീട് പോകാന്‍ അനുവദിച്ചതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

bhagwant-mann
'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'
bhagwant-mann
സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; ജന്തര്‍ മന്തര്‍ വീണ്ടെടുക്കുമെന്ന് രാഹുല്‍
bhagwant-mann
പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ
Summary

Punjab Chief Minister Bhagwant Mann Stopped At Delhi Airport, Fined Rs 50,000; AAP Alleges 'Deliberate Humiliation'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com