കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
റോഡ് ഉപരോധിച്ച് കര്‍ഷകര്‍ / എഎന്‍ഐ ചിത്രം
റോഡ് ഉപരോധിച്ച് കര്‍ഷകര്‍ / എഎന്‍ഐ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. വൈകീട്ട് ആറുമണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകള്‍, ബാര്‍ അസോസിയേഷനുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയവ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

റോഡ്, റെയില്‍ ഗതാഗതം തടയും. കടകള്‍, മാളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ ബന്ദിനോട് സഹകരിക്കണമെന്ന് കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കര്‍ഷകപ്രക്ഷോഭം ആരംഭിച്ചശേഷം ഇത് രണ്ടാം തവണയാണ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്യുന്നത്. 

സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ ഭാരത് ബന്ദ് നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ വൈകീട്ട്  ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com