ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി; അന്വേഷണം

ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി.ഫയല്‍
Updated on
1 min read

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇന്നലെ ഉച്ചക്ക് മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ഡ്രൈവര്‍, ടൊയോട്ടോ ഫോര്‍ച്യൂണര്‍ സര്‍വീസ് ചെയ്ത ശേഷം വാഹനം അവിടെ നിര്‍ത്തിയതായിരുന്നു. ഈ സമയത്താണ് കാര്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയെങ്കിലും മറ്റൊരു വിവരവും ലഭിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് മോഷണം പോയത്. വാഹനം കണ്ടെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kiss emoji
Thief breaks into locked house
BJP Annamalai
supreme court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com