ഇന്ത്യാ വിരുദ്ധരുമായി ബന്ധം, സുരക്ഷാ ഏജന്‍സികളെ അറിയിക്കാതെ 247 വിദേശയാത്രകള്‍; രാഹുല്‍ ഗാന്ധിക്കെതിരെ നിതിന്‍ നബിന്‍

നെഹ്‌റു കുടുംബം കാലങ്ങളായി തുടര്‍ന്നു വന്ന 'വിട്ടു വീഴ്ച ദൗത്യങ്ങള്‍' രാഹുല്‍ തുടര്‍ന്നുവരികയാണ്
Nitin Nabin
BJP chief Nitin Nabin against Rahul Gandhi
Updated on
1 min read

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ബന്ധം ആരോപിച്ചും വിദേശയാത്രകള്‍ പരാമര്‍ശിച്ചും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍. ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളെ അറിയിക്കാതെ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയെന്നും 'ഇന്ത്യാ വിരുദ്ധരും പാകിസ്ഥാന്‍ അനുകൂലികളുമായ വിഭാഗങ്ങളുമായും രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്നുമാണ് ബിജെ അധ്യക്ഷന്റെ ആരോപണങ്ങള്‍.

Nitin Nabin
13 വര്‍ഷം സിപിഐ തമിഴ്‌നാട് സെക്രട്ടറി; ആര്‍ നല്ലകണ്ണ് അന്തരിച്ചു

നെഹ്‌റു കുടുംബം കാലങ്ങളായി തുടര്‍ന്നു വന്ന 'വിട്ടു വീഴ്ച ദൗത്യങ്ങള്‍' രാഹുല്‍ തുടര്‍ന്നുവരികയാണ്. ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് ആരംഭിച്ച് 'തലമുറകളായി തുടരുന്ന' കീഴ്വഴക്കമാണിതെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. 'വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദേശീയ താല്‍പ്പര്യങ്ങള്‍ വിറ്റഴിച്ചവരാണ് നെഹ്റു-ഗാന്ധി കുടുംബം. അവര്‍ നടത്തിയ വിട്ടുവീഴ്ചകള്‍ തുറന്നുകാട്ടാന്‍ ആണ് തന്റെ ശ്രമം. നിരന്തരം കള്ളം പറയുന്നതാണ് രാഹുലിന്റെ പ്രവര്‍ത്തന രീതിയെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

Nitin Nabin
എട്ടാം ക്ലാസില്‍ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തിയറിയിച്ച് സുപ്രീം കോടതി, സ്വമേധയാ കേസെടുത്തു

ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് നിതിന്‍ നബിന്‍ ഇത്തരത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടുരിഞ്ഞ് നടത്തിയ പ്രതിഷേധം. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതിനെതിരെ നെഹ്‌റു നടത്തിയ പരാമര്‍ശങ്ങളും 1962-ലെ ചൈനയുമായുള്ള യുദ്ധത്തിലെ പരാജയവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ബിജെപി അധ്യക്ഷന്റെ ആക്ഷേപങ്ങള്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 'സ്വന്തം ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍' ബൊഫോഴ്സ് തോക്ക് ഇടപാട് ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. '2004 മുതല്‍ 2014 വരെ 'സൂപ്പര്‍ പ്രധാനമന്ത്രി'യായി സോണിയ ഗാന്ധി പ്രവര്‍ത്തിച്ചു. അക്കാലത്തും പഴയ നയങ്ങളായിരുന്നു തുടര്‍ന്നത്. ഉന്നത ഭരണഘടനാ പദവിയുടെ അധികാരം വിട്ടുവീഴ്ച ചെയ്‌തെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

രാജ്യത്തെ സുരക്ഷാ ഏജന്‍സികളെ അറിയിക്കാതെ രാഹുല്‍ ഗാന്ധി 247 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് വിദേശത്തുള്ള 'ഇന്ത്യാ വിരുദ്ധ, പാകിസ്ഥാന്‍ അനുകൂല, ചൈന അനുകൂല' ഘടകങ്ങളുമായി അടുത്ത ബന്ധമുണ്ട്. കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍, കെനിയന്‍ ധനകാര്യ വിദഗ്ദ്ധന്‍ ഷാക്കിര്‍ മെറാലി എന്നിവരും ഇതില്‍ ഉള്‍പ്പെടും. നെഗറ്റീവ് രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് ആണ് രാഹുല്‍ ഗാന്ധിയെന്നും ബിജെപി അധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Summary

BJP president Nitin Nabi attacked opposition leader Rahul Gandhi, alleging ties with Pakistan and mentioning his foreign travels.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Passport Paradox: Pakistan must create a new passport if it gives in to America; Pakistan's crisis in the Abraham Accords
Mouni Roy, Suraj Nambiar, Disha Patani
Ravi Mohan
General Asim Munir
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com