

ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവായ ആര്‍ നല്ലകണ്ണ് അന്തരിച്ചു. 101 വയസ്സായിരുന്നു ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
പതിമൂന്ന് വര്‍ഷം സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേതാവായി മാറിയ നല്ലകണ്ണ് ലാളിത്യത്തിന്റെയും സത്യസന്ധതയുടെ പര്യായമായിരുന്നു. കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തമിഴ്‌നാട്ടിലെ ജാതികലാപങ്ങള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങളും നയിച്ചു.
1999ല്‍ കോയമ്പത്തൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. അംബേദ്കര്‍ പുരസ്‌കാരം, തഗൈസെല്‍ പുരസ്‌കാരം ഉള്‍പ്പടെനിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates