Pawan Singh
നടന്‍ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കിഫെയ്സ്ബുക്ക്

ബംഗാളില്‍ സീറ്റ് നിഷേധിച്ചു, പിന്നാലെ ബിഹാറില്‍ സ്വതന്ത്രനായി; നടന്‍ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബിഹാറിലെ കരാകട്ട് ലോക്‌സഭ മണ്ഡലത്തിലാണ് പവന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്
Published on

ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ഭോജ്പുരി നടനും ഗായകനുമായ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ബിഹാറിലെ കരാകട്ട് ലോക്‌സഭ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പവന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരാകട്ടില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌മോര്‍ച്ച നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രാജാറാം സിങ് ആണ് കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. ജൂണ്‍ ഒന്നിനാണ് കരാകട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Pawan Singh
കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്താനായില്ല

പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായി പവന്‍ സിങ്ങിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് എസ്എസ് അലുവാലിയയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. ബംഗാളില്‍ സീറ്റ് നിഷേധിച്ചതോടെ, പവന്‍ സിങ് ബിഹാറിലെ കരാകട്ടില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com