'ഇന്ധനം ലാഭിക്കണമെന്ന് മോദി'; 200 കാറുകളുടെ അകമ്പടിയോടെ വാഹന റാലി നടത്തി ബിജെപി നേതാവ്, വിഡിയോ

BJP Leader Saubhagya Singh Thakur Travels In Massive Car Convoy From Ujjain To Bhopal
വാഹനറാലിയുടെ ദൃശ്യങ്ങള്‍
Updated on
1 min read

ഭോപ്പാല്‍: യുദ്ധസാഹചര്യത്തില്‍ ഇന്ധനം അനാവശ്യമായി ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ 200 കാറുകളുടെ അകമ്പടിയോടെ വാഹന റാലി നടത്തി ബിജെപി നേതാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച് ബിജെപി നേതാവ് നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധന വിലവര്‍ധനയിലൂടെയും കടന്നുപോകുമ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

BJP Leader Saubhagya Singh Thakur Travels In Massive Car Convoy From Ujjain To Bhopal
വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു; ജ്യോത്സ്യനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമനം; ആരാണ് രാധന്‍ പണ്ഡിറ്റ്?

മധ്യപ്രദേശ് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിതനായ സൗഭാഗ്യ സിങ് ഠാക്കൂര്‍ പദവി ഏറ്റെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുമ്പോഴാണ് 200ഓളം വാഹനങ്ങളുടെ അകമ്പടിയില്‍ നഗരത്തിലൂടെ കിലോമീറ്ററുകളോളം യാത്രനടത്തിയത്. ഇതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങളുടെ നീണ്ട നിര കാരണം ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും വഴിയില്‍ കുടുങ്ങി.

വാഹന റാലിയുടെ വിഡിയോയും വൈറലായി. സാധാരണക്കാരോട് ഉപദേശം നല്‍കുന്ന പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ധൂര്‍ത്ത് കാണുന്നില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ബിജെപി നേതാക്കളുടെ ഈ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവാദത്തിന് പിന്നാലെ സൗഭാഗ്യ സിങ് വിശദീകരണവുമായി രംഗത്തെത്തി. ഉജ്ജയിനിലെ തന്റെ ഗ്രാമമായ മംഗ്രോളയില്‍ നിന്ന് ഏകദേശം 25 വാഹനങ്ങള്‍ മാത്രമാണ് തനിക്കൊപ്പം യാത്ര ആരംഭിച്ചതെന്ന് സൗഭാഗ്യ സിങ് പ്രതികരിച്ചു. യാത്രയ്ക്കിടെ കൂടുതല്‍ അനുയായികള്‍ വാഹനവ്യൂഹത്തില്‍ ചേര്‍ന്നുവെന്നും ഇത്രയധികം വാഹനങ്ങള്‍ തന്റെ പിന്നിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary

BJP Leader Saubhagya Singh Thakur Travels In Massive Car Convoy From Ujjain To Bhopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com