

ഗുവാഹത്തി. മുഗൾ നിർമിതികളായ താജ്മഹലും കുത്തബ്മിനാറും പൊളിച്ച് കളഞ്ഞ് അവിടെ ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുർമി. ക്ഷേത്ര നിർമാണത്തിനായി ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്. മുകൾ ചക്രവർത്തി ഷാജഹാന്റെ പ്രണയം അന്വേഷിക്കണമെന്നും രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മുഗൾഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കിയതിന് പിന്നാലെയാണ് എംഎൽഎയുടെ വിവാദ പ്രസംഗം. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘മുഗൾ ശേഷിപ്പുകളായ താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ആ സ്ഥലത്ത് ക്ഷേത്രങ്ങൾ പണിയണമെന്ന് പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർഥിക്കുന്നു. രണ്ട് ക്ഷേത്രത്തിനും ലോകത്തെ മറ്റ് സ്മാരകങ്ങൾക്കൊന്നുമില്ലാത്ത അത്ര മികച്ച വാസ്തുവിദ്യകളായിരിക്കണം. ഇതിനായി ഞാൻ എന്റെ ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്.’ രൂപ്ജ്യോതി പറഞ്ഞു.
'ഹിന്ദു രാജാക്കന്മാരിൽ നിന്നും പണം തട്ടിയാണ് ഷാജഹാൻ ചക്രവർത്തി നാലാമത്തെ ഭാര്യയായ മുംതാസിനു വേണ്ടി താജ്മഹൽ പണിതത്.
മുംതാസിന്റെ മരണശേഷം ഷാജഹാൻ മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ എന്തിനാണ് ഇത്രയും കല്യാണം കഴിച്ചത്?’– രൂപ്ജ്യോതി ചോദിച്ചു. മരിയാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് രൂപ്ജ്യോതി കുർമി
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates