ബിജെപി എംപി രാംറാവു വാദ്കുട്ടെ അന്തരിച്ചു

ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
Ramrao Wadkute
രാംറാവു വാദ്കുട്ടെ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ബിജെപി രാജ്യസഭ എംപി രാംറാവു സഖാറാം വാദ്കുട്ടെ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പര്‍ഭാനി സ്വദേശിയായ വാദ്കുട്ടെ, ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2014 ജൂണ്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ വാദ്കുട്ടെ മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സില്‍ (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചുമയെത്തുടര്‍ന്ന് നവംബര്‍ 20-നാണ് വാദ്കുട്ടെയെ ഡല്‍ഹിയിലെ എയിംസില്‍ (AIIMS) പ്രവേശിപ്പിച്ചത്.

സംസ്ഥാന ഷീപ്പ് ആന്‍ഡ് ഗോട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലും വാദ്കുട്ടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാംറാവുവിന്റെ വിയോഗത്തില്‍ ഉപരാഷ്ട്രപതി, ലോക്‌സഭ സ്പീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ അനുശോചിച്ചു.

Summary

BJP Rajya Sabha MP Ramrao Wadkute dies of cardiac arrest in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER