പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി ന​ഗ്നയാക്കി, മര്‍ദ്ദിച്ചു; ആരോപണവുമായി ബിജെപി പ്രവര്‍ത്തക; നിഷേധിച്ച് പൊലീസ്

പുരുഷ-വനിത പൊലീസുകാര്‍ സ്ത്രീക്കു ചുറ്റും കൂടിനില്‍ക്കുന്നതിന്റെയും പിടിവലിയുടേയും വിഡിയോ പുറത്തുവന്നിരുന്നു
bjp worker
ബിജെപി പ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
Updated on
1 min read

ബംഗലൂരു: കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് ആരോപണം. ഹുബ്ബള്ളിയിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി വനിതാ പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വസ്ത്രം വലിച്ചുകീറിയെന്ന ആക്ഷേപം പൊലീസ് നിഷേധിച്ചു.

bjp worker
കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

പുരുഷ-വനിത പൊലീസുകാര്‍ സ്ത്രീക്കു ചുറ്റും കൂടിനില്‍ക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് ആരോപണം. അരയ്ക്ക് മേല്‍ നഗ്നമായ തരത്തിലുള്ള ചിത്രം പുറത്തു വന്നതോടെ, സംഭവം വിവാദമായി മാറിയിരുന്നു.

എന്നാല്‍ പൊലീസ് ബിജെപി പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന ആക്ഷേപം ഹുബ്ബള്ളി പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ നിഷേധിച്ചു. അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സ്ത്രീ, സ്വയം വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. യുവതിയ്‌ക്കെതിരെ ഏകദേശം ഒമ്പത് കേസുകളുണ്ടെന്നും അതില്‍ അഞ്ചെണ്ണം കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്തതാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ കേശവ്പുര്‍ റാണ പ്രദേശത്തെ എസ്‌ഐആറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിനു കാരണമായത്. കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ അംഗം സുവര്‍ണ കല്ലകുണ്ട്‌ല നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിഎല്‍ഒമാരെ സ്വാധീനിച്ച് വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്‌തെന്നാണ് വിജയലക്ഷ്മിക്കെതിരെ നല്‍കിയ പരാതി.

bjp worker
അധികാരത്തില്‍ തുടരണമെങ്കില്‍ സവര്‍ക്കറുടെ പ്രത്യയശാസ്ത്രം അംഗീകരിക്കണം; അജിത് പവാറിനോട് ബിജെപി

സംഭവത്തില്‍ ജനുവരി ഒന്നു മുതല്‍ അഞ്ചുവരെ ഉണ്ടായ മുഴുവന്‍ സംഭവ വികാസങ്ങളും വിശദമായി പരിശോധിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകയെ പൊലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. വസ്ത്രം ഉരിഞ്ഞതോടെ, വേറെ വസ്ത്രം നല്‍കുകയും ധരിക്കാന്‍ വനിതാ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Summary

A controversy has erupted in Karnataka following allegations that the police disrobed a BJP woman functionary while arresting her recently here in connection with an attack on government officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com