അധികാരത്തില്‍ തുടരണമെങ്കില്‍ സവര്‍ക്കറുടെ പ്രത്യയശാസ്ത്രം അംഗീകരിക്കണം; അജിത് പവാറിനോട് ബിജെപി

ഷാഹു-ഫൂലെ-അംബേദ്കര്‍ പ്രത്യയശാസ്ത്രത്തെയാണ് പിന്തുടരുന്നതെന്ന് എന്‍സിപി
Ajit Pawar, Devendra Fadnavis
Ajit Pawar, Devendra FadnavisANI
Updated on
1 min read

മുംബൈ: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രധാന സൈദ്ധാന്തികനായ വി ഡി സവര്‍ക്കറുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനോട് ബിജെപി. ഇതേത്തുടര്‍ന്ന് എന്‍സിപിയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്.

Ajit Pawar, Devendra Fadnavis
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍; റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സിദ്ധരാമയ്യ

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമായതിനാല്‍, അധികാരത്തില്‍ തുടരണമെങ്കില്‍ സഖ്യകക്ഷികളുടെ പ്രത്യയശാസ്ത്രവും തത്വങ്ങളും അംഗീകരിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ആശിഷ് ഷെലാര്‍ പറഞ്ഞു.

'ഞങ്ങള്‍ വി ഡി സവര്‍ക്കറുടെ അനുയായികളാണ്, അദ്ദേഹത്തിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നു. എന്‍സിപി മഹായുതിയുടെ ഭാഗമാണ്, അതിനാല്‍ അവര്‍ സവര്‍ക്കറുടെ ചിന്തകളും അംഗീകരിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രത്യയശാസ്ത്രം വ്യക്തമാണ്. നിങ്ങള്‍ ഞങ്ങളോടൊപ്പം വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ നിങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ചിന്തയും അംഗീകരിക്കപ്പെടണം എന്നതാണ് വ്യവസ്ഥ. അതിന് തയ്യാറല്ലെങ്കില്‍, അത്തരം ഒരവസ്ഥ നേരിടാന്‍ ഞങ്ങളും ഒരുക്കമാണ്.' ആശിഷ് ഷെലാര്‍ പറഞ്ഞു.

അജിത് പവാര്‍ ഒരിക്കലും സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ത്തിട്ടില്ലെന്ന്, വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സവര്‍ക്കറെ എതിര്‍ക്കുന്ന ആളുകളെയോ പാര്‍ട്ടികളെയോ ബിജെപി അംഗീകരിക്കുന്നില്ല. അജിത് പവാര്‍ ഒരിക്കലും സവര്‍ക്കറുടെ ചിന്തകളെ എതിര്‍ത്തിട്ടില്ല, അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ ഒരു കാരണവുമില്ല. ഞങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധരാണ്, അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. മുഖ്യമന്ത്രി ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Ajit Pawar, Devendra Fadnavis
ഡല്‍ഹിയില്‍ പള്ളിയുടെ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

അതേസമയം, ഷാഹു-ഫൂലെ-അംബേദ്കര്‍ പ്രത്യയശാസ്ത്രത്തെയാണ് എന്‍സിപി പിന്തുടരുന്നതെന്ന് പാര്‍ട്ടി നേതാവ് അമോല്‍ മിത്കാരി പറഞ്ഞു. ഇതാണ് മഹാരാഷ്ട്രയുടെ കാതലായ പ്രത്യയശാസ്ത്രം. ഇതു പിന്തുടരുന്നത് തുടരുമെന്നും മിത്കാരി പറഞ്ഞു. ആശിഷ് ഷെലാര്‍ ബിജെപിയുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് എന്‍സിപിക്ക് സ്വീകാര്യമല്ല. എന്‍സിപി പുരോഗമനപരവും മതേതരവുമായ ഒരു പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധരാണ്. അമോല്‍ മിത്കാരി കൂട്ടിച്ചേര്‍ത്തു.

Summary

BJP asks NCP leader and Deputy Chief Minister Ajit Pawar to accept the ideology of VD Savarkar, the main ideologue of RSS and BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com