ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്
ചിത്രം; ഫെയ്സ്ബുക്ക്
ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. 151 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 

ആദ്യ മണിക്കൂറില്‍ 30 സീറ്റുകളില്‍ മുന്നിട്ട് നിന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 20 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് വരവറിയിച്ചു. ഒമ്പത് സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഇതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ റെക്കോഡിനൊപ്പം ബിജെപിയെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിന് 77 സീറ്റുകളും നേടിയിരുന്നു. മറ്റുള്ളവര്‍ക്ക് ആറു സീറ്റുകളും ലഭിച്ചിരുന്നു. 

ഹിമാചലില്‍ ഇഞ്ചോടിഞ്ച്

അതേസമയം ഹിമാചല്‍ പ്രദേശില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും 33 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റിലും ലീഡില്ല. മറ്റുള്ളവര്‍ രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
Man posing as delivery agent rapes techie after entering her Pune home
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com