എന്നോടൊപ്പം സെക്‌സ് ചെയ്യണം; പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭിഷണി; അറസ്റ്റിലായ യുവാവിന്റെ ഫോണില്‍ നിരവധി വീഡിയോകള്‍

യുവാവിന്റെ ഫോണില്‍ നിന്ന് നിരവധി യുവതികളുടെ വീഡിയോകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ബംഗളൂരു:  പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കുളിമുറിയില്‍ ഒളിക്യാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. നാലുവര്‍ഷമായി പ്രതി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ മൂന്നിലേറെ വീഡിയോകള്‍ കണ്ടെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com