പിന്നാലെ നടന്ന് ശല്യം ചെയ്യല്‍, അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച് അപമാനിക്കുന്നു; യൂട്യൂബര്‍ക്കെതിരെ ബോളിവുഡ് നടി

രണ്ട് യുവാക്കള്‍ തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തതായി ബോളിവുഡ് നടിയുടെ പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: രണ്ട് യുവാക്കള്‍ തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തതായി ബോളിവുഡ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ ഡല്‍ഹിയിലെ വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യൂട്യൂബറും ട്വിറ്റര്‍ ഉപയോക്താവും ചേര്‍ന്നാണ് തന്നെ ശല്യം ചെയ്യുന്നത് എന്ന് ബോളിവുഡ് നടിയുടെ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട ഹാഷ് ടാഗ് ദുരുപയോഗം ചെയ്യുന്നതായും നടിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നടിയുടെ പരാതിയില്‍ ക്രിമിനല്‍ കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് പറയുന്നു. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് അനുസരിച്ചും നടപടി സ്വീകരിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com