ഫോട്ടോ: എക്‌സ്പ്രസ്‌
ഫോട്ടോ: എക്‌സ്പ്രസ്‌

മൃതദേഹമെന്ന വ്യാജേന ശവപ്പെട്ടിയിൽ മദ്യം കടത്താൻ ശ്രമം; പിടിയിൽ

ഝാർഖണ്ഡുകാരായ ഡ്രൈവർ ലളിത് കുമാർ മഹാതോ, ഇയാളുടെ സഹായി പങ്കജ് യാദവ് എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു
Published on

പട്ന: ശവപ്പെട്ടിയിൽ മദ്യം കടത്തിയ ആംബുലൻസ് പിടികൂടി. ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ബിഹാറിലെ മസഫർപുരിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേരെ പിടികൂടിയത്. ശവപ്പെട്ടിയിൽ ഒളിപ്പിച്ച 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ​ഗയയിൽ വച്ചാണ് സംഘത്തെ എക്സൈസ് പിടികൂടിയത്. 

ഝാർഖണ്ഡുകാരായ ഡ്രൈവർ ലളിത് കുമാർ മഹാതോ, ഇയാളുടെ സഹായി പങ്കജ് യാദവ് എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ആംബുലൻസ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ച് കടത്താനായിരുന്നു ശ്രമം. 

മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയൽ സംസ്ഥാനങ്ങളായ യുപി, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാൾ അതിർത്തി വഴിയും വൻ തോതിൽ മദ്യം ബിഹാറിലെത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com