വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊന്നു, ആക്രമണം ബ്യൂട്ടിപാര്‍ലറിലെ മേക്കപ്പിനിടെ

നീ എന്നെ വഞ്ചിച്ചു, ഇറങ്ങി വാ എന്നു പറഞ്ഞുകൊണ്ടാണ് വെടിവെച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിനിടെ വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് ആണ് വെടിവെച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

പ്രതീകാത്മക ചിത്രം
കെജരിവാളിന് നിർണായകം; ജാമ്യം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ വിധി

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായിരുന്നു കാജല്‍. ഈ സമയം ദീപക് ബ്യൂട്ടി പാര്‍ലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേര്‍ക്ക് പലകുറി വെടിയുതിര്‍ക്കുകയുമായിരുന്നു. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തുണികൊണ്ട് മുഖം മറച്ചു കൊണ്ടാണ് ഇയാള്‍ എത്തിയത്. നീ എന്നെ വഞ്ചിച്ചു, ഇറങ്ങി വാ എന്നു പറഞ്ഞുകൊണ്ടാണ് വെടിവെച്ചത്. തന്റെ ഒപ്പം വരാന്‍ നിര്‍ബന്ധിച്ചിട്ടും കാജല്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. സഹോദരിക്കും ബന്ധുക്കളായ മറ്റ് രണ്ട് സ്ത്രീകള്‍ക്കുമൊപ്പമാണ് കാജല്‍ ബ്യൂട്ടിപാര്‍ലറിലെത്തിയത്. കാജലിന്റെ അതേ ഗ്രാമത്തില്‍നിന്നുള്ളയാളാണ് ദീപക്കും. വിവാഹത്തിന് ഝാന്‍സിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടര്‍ന്നാണ് ദീപക്കും എത്തിയത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

WhatsApp status exposes Rs 2 crore plot to kill Belagavi man
Haseena Murder
Jishin, Ameya
Sachin Kumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com