പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇതര മതസ്ഥനൊപ്പം ജീവിതം; യുവതിയുടെ തലവെട്ടി മാറ്റി സഹോദരന്‍, അറസ്റ്റ് 

മധ്യപ്രദേശില്‍ സഹോദരന്‍ 24കാരിയുടെ തല വെട്ടിമാറ്റി
Published on

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരന്‍ 24കാരിയുടെ തല വെട്ടിമാറ്റി. ഇതര മതസ്ഥനുമായുള്ള 24കാരിയുടെ ബന്ധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. 26കാരനായ ബഗ്ദുവാണ് സഹോദരിയെ കൊലപ്പെടുത്തിയത്. വാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മകള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് അച്ഛന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതര മതസ്ഥനൊപ്പമാണ് യുവതി ജീവിച്ചിരുന്നത്. ഇതില്‍ കുപിതനായ ബഗ്ദു സഹോദരിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതി മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ എത്തിയ സമയത്തായിരുന്നു ബഗ്ദുവിന്റെ ആക്രമണം. സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com