

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ക്ക് പരിശോധനക്കുമുള്ള പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍. ഇന്നലെ പോര്‍ട്ടല്‍ പ്രാവര്‍ത്തനം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുതാര്യവും തടസമില്ലാത്തതുമായ രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് സിബിഎസ്ഇ അറിയിച്ചു.
സംശയങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിങ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800 11 8004 ലോ, അല്ലെങ്കില്‍ resultcbse2026@cbseshiksha.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
മൂല്യനിര്‍ണയം കഴിഞ്ഞ തങ്ങളുടെ ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഇതിനോടകം അപേക്ഷിച്ചു വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും മാര്‍ക്ക് പുനഃമൂല്യ നിര്‍ണയത്തിനുള്ള സൗകര്യം ലഭ്യമാകുക.
സിബിഎസ്ഇയുടെ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായത്തിന് കീഴിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനര്‍പരിശോധനാ പ്രക്രിയയുടെ അടുത്ത ഘട്ടത്തിനാണ് ജൂണ്‍ 1-ന് പോര്‍ട്ടല്‍ തുറക്കുന്നതോടെ തുടക്കമാകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ നേരത്തെ കൈപ്പറ്റിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കില്‍ തൃപ്തിയില്ലെങ്കില്‍, ഇനി ഓരോ ചോദ്യങ്ങള്‍ക്കെതിരെയും ആക്ഷേപം ഉന്നയിക്കാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates