മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മന്ത്രി നാരാ ലോകേഷ്..... ഡീപ്‌ഫേക്ക് തട്ടിപ്പില്‍ മുന്‍സൈനികന് നഷ്ടമായത് 80,000 രൂപ

ഇതോടെ എഐ ഉപയോഗിച്ചുള്ള ദുരുപയോഗത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചിക്കുകയാണ്.
ai
aiപ്രതീകാത്മക ചിത്രം
Updated on
1 min read

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മന്ത്രി നാരാ ലോകേഷ് എന്നിവരുടെ ഡീപ്പ്‌ഫേക്ക് വീഡിയോ കോളുകള്‍ ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ്.

ai
ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

രാഷ്ട്രീയ നേതാക്കളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഫോട്ടോ ഉപയോഗിച്ചും വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ഒക്കെയാണ് തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍. 44 കാരനായ മുന്‍ സൈനികന്‍ ബോഡിറെഡ്ഡി ശ്രീനിവാസ റെഡ്ഡി എന്നയാള്‍ക്ക് ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായത് 80,000 രൂപയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പരാതി പ്രകാരം, മുന്‍ മന്ത്രിയും മുതിര്‍ന്ന ടിഡിപി നേതാവുമായ ദേവിനേനി ഉമയുടെ പ്രൊഫൈല്‍ ചിത്രമാണ് പ്രതി വാട്‌സാപ്പില്‍ ഉപയോഗിച്ചിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ഇയാള്‍ ഇരയെ വിശ്വസിപ്പിച്ചു. പരാതിക്കാരന്റെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിനായി, ജനപ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നതിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും പ്രതി പങ്കുവെച്ചിരുന്നു.

ai
വ്യോമസേനയുടെ എഎന്‍ 32 തകര്‍ന്നുവീണു; 5 മരണം; ജോര്‍ഹോട്ടില്‍ തുടരെ വിമാന അപകടങ്ങള്‍

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രി നാരാ ലോകേഷും സംസാരിക്കുന്ന രീതിയിലുള്ള വീഡിയോ കോളുകളും പരാതിക്കാരന് ലഭിച്ചിരുന്നു. പ്രമുഖ വ്യക്തികളുടെ രൂപവും ഭാവവും അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത 'ഡീപ്പ്‌ഫേക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

പണം കിട്ടിയതും തട്ടിപ്പുകാരന്‍ അപ്രത്യക്ഷനാവുകയായിരുന്നു. പ്രതിയെ തിരിച്ചറിയുന്നതിനും തട്ടിപ്പിനായി എഐ സഹായത്തോടെയുള്ള ആള്‍മാറാട്ടം എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനുമായി വാട്‌സാപ്പ് സന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, ഡീപ്‌ഫേക്ക് വീഡിയോ കോള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍, പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ആള്‍മാറാട്ടം നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ എഐ, ഡീപ്‌ഫേക്ക് വീഡിയോകള്‍, വോയിസ് ക്ലോണിങ് സാങ്കേതികവിദ്യ എന്നിവയാണ് ഉപയോഗിക്കുന്നത്. സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടരുകയാണ്.

Summary

Chandrababu Naidu, Nara Lokesh Deepfakes Used In Rs 80,000 Cyber Fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com