'ഷേരു' എവിടെ? 4 ദിവസമായി മൃ​ഗശാലയിലെ സിം​ഹത്തെ കാണാനില്ല! നാട്ടിലാകെ പരിഭ്രാന്തി, തിരയാൻ ഡ്രോൺ

വണ്ടല്ലൂർ മൃ​ഗശാലയിൽ സഫാരിക്കിറങ്ങിയ സംഹത്തെയാണ് വ്യഴാഴ്ച മുതൽ കാണാതായത്
Vandalur zoo Missing lion
Vandalur zoo
Updated on
1 min read

ചെന്നൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃ​ഗശാലയായ ചെന്നൈയിലെ വണ്ടല്ലൂർ മൃ​ഗശാലയിൽ സിംഹത്തെ കാണാതായത് സമീപ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി. മൃ​ഗശാലയുടെ സഫാരി മേഖലയിൽ ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമറകളും ഉപയോ​ഗിച്ച് തിരച്ചിൽ തുടരുകയാണ്. ഷേരു എന്ന ആറ് വയസുള്ള സിംഹത്തെയാണ് നാല് ദിവസമായി അധികൃതർ തിരയുന്നത്.

അരിജ്ഞർ അണ്ണാ മൃ​ഗശാലയിലെ സഫാരി മേഖലയിലേക്കാണ് സിംഹത്തെ തുറന്നുവിട്ടത്. ബം​ഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു മൂന്ന് വർഷം മുൻപാണ് ഷേരുവിനെ വണ്ടല്ലൂരിൽ എത്തിച്ചത്. വ്യാഴാഴ്ച ആദ്യമായി തുറന്നുവിട്ടതിനു പിന്നാലെയാണ് കാണാതായത്. രാത്രി ഭക്ഷണ സമയമാകുമ്പോൾ അതു തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുവരെ സിംഹത്തെ കണ്ടെത്താനായിട്ടില്ല.

മൃ​ഗശാലയ്ക്കുള്ളിൽ 20 ഹെക്ടർ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിയ്ക്കായി ഉപയോ​ഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃ​ഗങ്ങളെ സന്ദർശകർക്ക് വാഹനത്തിൽ പോയി അടുത്തു കാണാം. രണ്ട് സിംഹങ്ങളാണ് ഒരുസമയം ഇവിടെയുണ്ടാകുക. നേരത്തെ സഫാരിയ്ക്കു ഉപയോ​ഗിച്ചിരുന്ന സിംഹത്തിനു പ്രായമായതിനെ തുടർന്നാണ് ഷേരുവിനെ തുറന്നുവിടാൻ തീരുമാനിച്ചത്.

Vandalur zoo Missing lion
'മൊബൈൽ നോക്കിയല്ല, പഠിച്ച് വാദിക്കു'; എഐ ടൂളും ​ഗൂ​ഗിളും വിലക്കി ഹൈക്കോടതി!

പുതിയ സ്ഥലവുമായി പരിചയമാകാത്തതിനാലാണ് സിംഹം തിരിച്ചു വരാത്തത് എന്നാണ് മൃ​ഗശാല അധികൃതർ പറയുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്ത് ഒളിച്ചാൽ കണ്ടെത്താൻ എളുപ്പമല്ല.

മൃ​ഗശാലയിലെ സഫാരി മേഖല 15 അടി ഉയരമുള്ള ഇരുമ്പു കമ്പിവേലി കൊണ്ടു സുരക്ഷിതമാക്കിയതാണെന്നു അധികൃതർ പറയുന്നു. അതുകൊണ്ടു തന്നെ സിം​ഹത്തിനു പുറത്തേക്ക് രക്ഷപ്പെടാൻ കഴിയില്ല. എങ്കിലും മൃ​ഗശാലയോടു ചേർന്നുള്ള കോലാപ്പാക്കം, നെടുങ്കുണ്ട്രം, ആലപ്പാക്കം, സദാനന്ദപുരം, ഒട്ടേരി, കീലമ്പാക്കം പ്രദേശങ്ങളിൽ പരിഭ്രാന്തി പരന്നിട്ടുണ്ട്.

സിംഹത്തെ കാണാതായ സാഹചര്യത്തിൽ മൃ​ഗശാലയിലെ സഫാരി മേഖല അടച്ചു. എന്നാൽ മറ്റു ഭാ​ഗങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട്.

Vandalur zoo Missing lion
ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം
Summary

A young lion has gone missing in Vandalur Zoo’s 50-acre safari zone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com