ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റിലെ പൊട്ടിത്തെറി: മരണസംഖ്യ 24 ആയി, രണ്ടുപേരുടെ നില ഗുരുതരം

ചൊവ്വാഴ്ചയാണ് സക്തി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടമുണ്ടായത്.
Vedanta Power Plant blast
Vedanta Power Plantx
Updated on
1 min read

റായ്പുര്‍: ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ മരണസംഖ്യ 24 ആയി. അപകടത്തില്‍പ്പെട്ട പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സ്വദേശിയായ മനീഷ് കുമാര്‍ റായ്ഗഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെയാണ് അപകടത്തില്‍ മരണസംഖ്യ 24 ആയി ഉയര്‍ന്നത്. ചൊവ്വാഴ്ചയാണ് സക്തി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

Vedanta Power Plant blast
പശ്ചിമ ബംഗാളിൽ 7 ലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആവശ്യമെങ്കിൽ കണക്ക് പുറത്തുവിടും

അപകടത്തില്‍ നാല് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ ഏഴ് തൊഴിലാളികള്‍ ഏപ്രില്‍ 15 ന് ആശുപത്രികളില്‍ ചികിത്സക്കിടെ മരിച്ചു, മറ്റൊരു തൊഴിലാളി ഏപ്രില്‍ 16 ന് റായ്പൂരിലെ ഒരു ആശുപത്രിയില്‍ മരിച്ചു. ശനിയാഴ്ച രണ്ട് തൊഴിലാളികള്‍ കൂടി ആശുപത്രികളില്‍ മരിച്ചു.

അപകടത്തെ തുടര്‍ന്ന് മരിച്ചവരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴ് തൊഴിലാളികളും, ഛത്തീസ്ഗഡില്‍ നിന്നുള്ള അഞ്ച് പേരും, ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് പേരും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് പേരും, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു.

Summary

Chhattisgarh Vedanta power plant blast: Death toll rises to 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com