''ചൈനയില്‍ കമ്യൂണിസമില്ല, സാമ്പത്തികമാണ് എല്ലാം''

ഇന്നത്തെ, ചൈന കമ്യൂണിസത്തിന്റെ പ്രതീകമല്ല. സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നിയ വികസനമാണ് ചൈന ആഗ്രഹിക്കുന്നത്.
Retired Indian diplomat M K Bhadrakumar
Retired Indian diplomat M K BhadrakumarFile
Updated on
1 min read

തിരുവനന്തപുരം: ചൈനയുടെ ദേശീയ സ്വഭാവം കമ്മ്യൂണിസമല്ല, സാമ്പത്തികമാണെന്ന് ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞനുമായ എം കെ ഭദ്രകുമാര്‍. ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്നും ഇതിന് ചൈനയുടെ രാഷ്ട്രീയം തടസമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ എം കെ ഭദ്രകുമാറിന്റെ പ്രതികരണം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Retired Indian diplomat M K Bhadrakumar
ഇന്ത്യ ചൈന തര്‍ക്കം: പരിഹാരം കാണാൻ മോദിക്ക് സാധിക്കും, രാഹുല്‍ ഗാന്ധിയെങ്കില്‍ വഷളാകും: എം കെ ഭദ്രകുമാര്‍

ഇന്നത്തെ, ചൈന കമ്യൂണിസത്തിന്റെ പ്രതീകമല്ല. സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നിയ വികസനമാണ് ചൈന ആഗ്രഹിക്കുന്നത്. അമേരിക്കക്കാരെ പോലെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അവര്‍. പരിചയമുള്ള പല ചൈനക്കാരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ചൈന സോഷ്യലിസത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ - ചൈന തര്‍ക്കപ്രദേശമായ അക്‌സായ് ചിന്‍ അവരെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. മുന്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങുമായി കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏകമാര്‍ഗം. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായുള്ള പ്രദേശം ധാതു നിക്ഷേപങ്ങളാലും സമ്പന്നമാണ്. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഒരു തുറന്ന ചര്‍ച്ച നടന്നാല്‍ ഇക്കാര്യത്തില്‍ ഉള്‍പ്പുെടെ വിട്ടുവീഴ്ചയിലെത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും എം കെ ഭദ്രകുമാര്‍ പറയുന്നു.

Retired Indian diplomat M K Bhadrakumar
'കോണ്‍ഗ്രസ്- ഇടത് സഖ്യം സോണിയ ആഗ്രഹിച്ചു; മന്‍മോഹന്‍ സിങ്, ചിദംബരം ഉള്‍പ്പെടെ എതിര്‍ത്തു'

ലോകത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ - ചൈന ബന്ധത്തിന്‍ വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എം കെ ഭദ്രകുമാര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ ചൈന ബന്ധം ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ - ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ ആര്‍എസ്എസ് എതിര്‍ക്കാന്‍ സാധ്യതയില്ല. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്നത് ദേശീയതയാണ്. ചൈന വിഷയത്തില്‍ മതം ഉള്‍പ്പെടുന്നില്ല. ഇത് ആര്‍എസ്എസിന്റെ നിലപാടുകളെ സ്വാധീനിക്കും. ഇന്ത്യ ചൈന പ്രശ്ങ്ങള്‍ക്കുള്ള പരിഹാരം എന്നത് ആത്യന്തികമായി രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിഷയമാണെന്നും ഭദ്രകുമാര്‍ പറയുന്നു.

Summary

China's national character is basically about wealth, not communism says Retired Indian diplomat M K Bhadrakumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com