ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് സേന നിരവധി തവണ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതായി സൈന്യം. ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ച കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍ പലതവണ പറന്നു. ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈന പ്രകോപനം തുടരുന്നതെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്നു നാല് അഴ്ചകളായി ചൈനീസ് പോര്‍വിമാനങ്ങള്‍ ഇത്തരത്തില്‍ പറക്കുന്നത് തുടരുകയാണ്. ഇത് മേഖലയിലെ ഇന്ത്യന്‍ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും, ഒരു തരത്തിലുള്ള ഭീഷണിക്കുമുള്ള സാഹചര്യം ഒരുക്കില്ലെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
ചൈനീസ് വിമാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന മിഗ്-29, മിറാഷ് - 2000 തുടങ്ങിയ പോര്‍വിമാനങ്ങളും അത്യാധുനിക പടക്കോപ്പുകളും അണിനിരത്തിയിട്ടുണ്ട്. ചൈനീസ് പ്രകോപനമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം തിരിച്ചടി നല്‍കും. ചൈനീസ് പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കുക ലക്ഷ്യമിട്ട്, ഇന്ത്യന്‍ സേന ലഡാക്ക് മേഖലയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതില്‍ ചൈനീസ് സൈന്യം അസ്വസ്ഥരാണെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates