നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

സാധാരണക്കാരായ പൗരന്മാരെ കുറ്റവാളികളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും നേഹ
neha bora dipke
CJP's Abhijeet Dipke Under Preventive Arrest, AISA Chief Neha Bora Released Over Protests In Delhi
Updated on: 
2 min read

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ കസ്റ്റഡിയിലെടുത്ത ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നേഹയെ ആര്‍കെ പുരം പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെയാണ് ഇവരെ മോചിപ്പിച്ചത്.

മോചിതയായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നേഹ ബോറ രംഗത്തെത്തി. സാധാരണക്കാരായ പൗരന്മാരെ കുറ്റവാളികളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും, രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ വെക്കുന്നത് എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. സ്ത്രീകള്‍ക്ക് മേല്‍വിലാസമോ നിയമപരമായ അവകാശങ്ങളോ നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും, അഭിഭാഷകരെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

'നിയമവും സമാധാനവും സാധ്യമായ എല്ലാ രീതിയിലും ലംഘിക്കപ്പെടുകയാണ്. സാധാരണക്കാരായ പൗരന്മാരെ കടുത്ത കുറ്റവാളികളെ എന്നപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഈ രാജ്യത്ത് ഏറെക്കാലമായി തുടരുന്ന ഒരു രീതിയാണിത്. പകലിലോ വൈകുന്നേരങ്ങളിലോ ആളുകളെ കസ്റ്റഡിയിലെടുക്കുകയും, രാത്രി മുഴുവന്‍ തടങ്കലില്‍ വെച്ച ശേഷം പിറ്റേന്ന് രാവിലെയോ വൈകുന്നേരമോ മാത്രം മോചിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നിലവിലെ പ്രക്ഷോഭം വ്യക്തമായി തുറന്നുകാട്ടിയിട്ടുണ്ട്. ഏത് അധികാരത്തിന്റെ പുറത്താണ് ഇത് ന്യായീകരിക്കപ്പെടുന്നത്?' -നേഹ ചോദിച്ചു.

'ഏത് നിയമവും വ്യവസ്ഥയും അനുസരിച്ചാണ് തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്? നിയമപരമായി, പ്രത്യേകിച്ച് സ്ത്രീകളെ, സൂര്യാസ്തമയത്തിനു ശേഷം മോചിപ്പിക്കേണ്ടതാണ്; എന്നിട്ടും അതുണ്ടാകുന്നില്ല. ഡൽഹിയിലെ ജനങ്ങൾക്ക് സമാധാനത്തോടെ ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല. നിങ്ങൾ രാജ്യത്തുടനീളം അരാജകത്വവും കുഴപ്പങ്ങളും പടർത്തുകയാണ്. ദയവായി ഇന്ത്യയിലെ ജനങ്ങളെ വെറുതെ വിടുക. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയും എസ്ഐആർ നിർത്തിവെക്കുകയും ചെയ്യുക. അതിലൂടെ ഈ രാജ്യത്തെ സാധാരണ പൗരന്മാർക്ക് സമാധാനത്തോടെ ശ്വസിക്കാനും ആശ്വാസത്തോടെയിരിക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും സാധിക്കട്ടെ.

അവർ എന്റെ പേരും മേൽവിലാസവും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടു. എന്റെ അഭിഭാഷകനുമായി സംസാരിക്കാനോ ആലോചിക്കാനോ പോലും അവർ അനുവദിച്ചില്ല. ഞങ്ങളുടെ അഭിഭാഷകർ എന്നെ ബന്ധപ്പെടാൻ 56 മണിക്കൂർ ശ്രമിച്ചുകൊണ്ടിരുന്നു; ഞങ്ങൾക്ക് അവരെ ഫോണിൽ വിളിക്കാൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് എന്നെ കാണാൻ അവരെ ഒടുവിൽ അനുവദിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവർ ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്' -നേഹ ആരോപിച്ചു.

അതേസമയം, നേഹയെ കരുതല്‍ തടങ്കലിലാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വൈദ്യസഹായം നിഷേധിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് മോചനം. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സിജെപി നേതാവ് അഭിജീത് ദിപ്‌കെയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ദിപ്‌കെ എവിടെയാണെന്ന് ഇനിയും അറിയില്ലെന്ന് സിജെപി നിയമകാര്യ വിഭാഗം മേധാവി രത്‌ന സിങ് എക്‌സില്‍ കുറിച്ചു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുക, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം തുടരുന്നത്.

neha bora dipke
നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ
neha bora dipke
ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ
neha bora dipke
സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; ജന്തര്‍ മന്തര്‍ വീണ്ടെടുക്കുമെന്ന് രാഹുല്‍
Summary

CJP's Abhijeet Dipke Under Preventive Arrest, AISA Chief Neha Bora Released Over Protests In Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com