അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലില്‍ തുടരും; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ബുധനാഴ്ച വീണ്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും
Ashutosh Ranka, Saurav Das
Ashutosh Ranka, Saurav Das
Updated on: 
1 min read

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. മന്ദിര്‍ മാര്‍ഗിലെ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും തിരികെ തിഹാര്‍ ജയിലേക്ക് എത്തിച്ചു. ബുധനാഴ്ച വീണ്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

പ്രതിഷേധ കേന്ദ്രമെന്ന പദവി എടുത്തുകളഞ്ഞ ഡല്‍ഹി ജന്തര്‍മന്തറിലേക്ക് പൂട്ടിയിട്ടിരുന്ന ഗേറ്റുകള്‍ തകര്‍ത്ത് അതിക്രമിച്ചു കയറിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്‌ഐആര്‍ നടപടികള്‍ക്കുമെതിരെ സിജെപി നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ പ്രതിഷേധം നടന്നത്. ഒക്ടോബര്‍ 13ന് കസ്റ്റഡിയിലെടുത്ത ഇവരെ, 14നാണ് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

നേതാക്കളെ വിട്ടയക്കാതിരിക്കാന്‍ അധികൃതര്‍ മനഃപൂര്‍വം നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് സിജെപി ആരോപിച്ചു. ഇരുവരെയും നിയമവിരുദ്ധമായി തടവില്‍ വച്ചിരിക്കുകയാണ്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഉച്ചയോടെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചത്. ദേശീയ പതാക വീശാനും മുദ്രാവാക്യമുയര്‍ത്താനുമാണ് നേതാക്കള്‍ ജന്തര്‍ മന്തറില്‍ പ്രവേശിച്ചത്. ജന്തര്‍ മന്തറിന് പ്രതിഷേധ കേന്ദ്രമെന്ന പദവി പുനഃസ്ഥാപിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

Ashutosh Ranka, Saurav Das
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി
Ashutosh Ranka, Saurav Das
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'
Ashutosh Ranka, Saurav Das
'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്‌കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍
Summary

CJP's Ashutosh Ranka, Saurav Das To Remain In Jail, Custody Extended By 2 Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com